ഫിഫാ റാങ്കിംഗിൽ ഇന്ത്യയ്ക്ക് മുന്നേറ്റം, വീണ്ടും ആദ്യ നൂറിനകത്ത്

- Advertisement -

ഫിഫാ റാങ്കിംഗിൽ ഇന്ത്യയ്ക്ക് മുന്നേറ്റം. ചെറിയ ഇടവേളയ്ക്ക് ശേഷം ഫിഫാ റാങ്കിംഗിൽ ഇന്ത്യ വീണ്ടും ആദ്യ നൂറിൽ എത്തി. ഇത്തവണ റാങ്കിംഗിൽ മൂന്നു സ്ഥാനങ്ങളാണ് ഇന്ത്യ മെച്ചപ്പെടുത്തിയത്. 99ആം സ്ഥാനത്തെത്തി ഇന്ത്യ പുതിയ റാങ്കിംഗിൽ. 339 പോയന്റുമായാണ് ഇന്ത്യ ലിബിയക്ക് ഒപ്പം 99ആം സ്ഥാനം പങ്കുവെക്കുന്നത്.

കഴിഞ്ഞ റാങ്കിംഗിൽ ഇന്ത്യ്ക്ക് 333 പോയന്റായിരുന്നു‌. റാങ്കിംഗിൽ ആദ്യ സ്ഥാനങ്ങളിൽ കാര്യമായ ചലനങ്ങളില്ല. ജെർമനി ഒന്നാം സ്ഥാനത്തും ബ്രസീൽ, പോർച്ചുഗൽ എന്നിവർ രണ്ടു മൂന്നും സ്ഥാനങ്ങളിൽ തുടരുന്നു. പോളണ്ട് ആറാം സ്ഥാനത്തേക്ക് മുന്നേറിയത് മാത്രമാണ് ആദ്യ പത്തിലെ മാറ്റങ്ങൾ. ഈ മാസം മുതൽ വീണ്ടും രാജ്യാന്തര മത്സരങ്ങൾ നടക്കുന്നത് കൊണ്ട് റാങ്കിംഗിൽ ഇനി മുതൽ വലിയ ചലനങ്ങൾ ഉണ്ടാകും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement