Picsart 24 03 22 02 23 27 427

ഫിഫ ലോകകപ്പ് യോഗ്യത, അഫ്ഗാനെതിരെ ഇന്ത്യക്ക് സമനില

ലോകകപ്പ് യോഗ്യത റൗണ്ടിൽ ഇന്ത്യക്ക് സമനില. ഇന്ന് എവേ മത്സരത്തിൽ സൗദി അറേബ്യയിൽ വെച്ച് അഫ്ഗാനിസ്താനെ നേരിട്ട ഇന്ത്യ ഗോൾ രഹിത സമനില ആണ് വഴങ്ങിയത്. ഇരു ടീമുകൾക്കും ഇന്ന് അധികം അവസരങ്ങൾ സൃഷ്ടിക്കാൻ ആയില്ല. മധ്യനിരയിൽ ആയിരുന്നു ഇന്നത്തെ പോരാട്ടം.

ആദ്യ പകുതിയിൽ മൻവീർ സിങ് ചില നല്ല പൊസിഷനിൽ എത്തി എങ്കിലും കാര്യമുണ്ടായില്ല. രണ്ടാമ്മ് പകുതിയിൽ വിക്രം സിങിലൂടെ ഇന്ത്യ നല്ല നീക്കങ്ങൾ നടത്തിയിട്ടും കളി ഗോൾ രഹിതമായി തുടർന്നു.

3 മത്സരങ്ങൾ കഴിഞ്ഞപ്പോൾ 4 പോയിന്റാണ് ഇന്ത്യക്ക് ഗ്രൂപ്പിൽ ഉള്ളത്. ഇന്ത്യ ഇനി ഹോം ഗ്രൗണ്ടിൽ വെച്ച് അഫ്ഗാനിസ്താനെ നേരിടും.

Exit mobile version