Site icon Fanport

കേരള യുണൈറ്റഡ് ഇൻഡിപെൻഡൻസ് ഡേ കപ്പ് ഫൈനലിൽ

കേരള യുണൈറ്റഡ് എഫ്‌സി അഭിമാനകരമായ ഇൻഡിപെൻഡൻസ് ഡേ കപ്പ് ഫൈനലിലേക്ക് യോഗ്യത നേടി. അസമിലെ ഇൻഡിപെൻഡൻസ് ഡേ കപ്പിന്റെ ഫൈനലിൽ കേരള യുണൈറ്റഡ് എഫ്‌സി ഇന്ന് അസം സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിനെ നേരിടും. ടൂർണമെന്റിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ ഇന്നലെ അസം പോലീസ് ബ്ലൂവിനെതിരെ കെയുഎഫ്‌സി 2-1ന് ജയിച്ചിരുന്നു.

കേരള യുണൈറ്റഡിനായി ജെസിൻ ടികെയാണ് ഗോളുകൾ നേടിയത്. സന്തോഷ് ട്രോഫി ഗ്രൂപ്പ് ഘട്ടത്തിന് ശേഷം അർജുൻ ജയരാജ്, സൽമാൻ കള്ളിയത്ത്, ബുജൈർ, സഫ്‌നാദ്, ജെസിൻ, ആദർശ് എന്നിവർ ടീമിനൊപ്പം ചേർന്നിരുന്നു. ഇന്ന് വൈകിട്ട് അഞ്ച് മണിക്കാൺ അസം സ്റ്റേറ്റ് ഇലക്‌ട്രിസിറ്റി ബോർഡിനെതിരെയുള്ള മത്സരം.

Exit mobile version