ഖിയ ഫുട്ബോൾ: ഇന്നും നാളെയും രണ്ട് വീതം നിർണായക മത്സരങ്ങൾ

ദോഹ: അഞ്ചാമത് കെ-മാർട്ട് ട്രോഫിക്കായുള്ള ഖിയ അഖിലേന്ത്യാ ഫുട്ബോൾ ടൂർണമെന്റിൽ ഇന്ന് രണ്ട് കളികൾ. രാത്രി 8 മണിക്ക് ആരംഭിക്കുന്ന ആദ്യ മത്സരത്തിൽ നിരവധി മികച്ച താരങ്ങളുമായി കളത്തിലിറങ്ങുന്ന 21സെഞ്ച്വറി കെയർ ആൻഡ് ക്യൂയർ ഗോവൻ – ഭോപാൽ സംയുക്ത ടീമായ സാറ്റ്കോ ഭോപാലിനെ നേരിടുന്നു. ഇരു ടീമുകളും മത്സരം വീതം ജയിച്ചു പോയിന്റ് നിലയിൽ തുല്യത പാലിച്ചു നിൽക്കുകയാണ്.

രണ്ടാമത്തെ മത്സരത്തിൽ ഇസ്ലാമിക് എക്സ്ചേഞ്ച് യാസ് തമിഴ്നാട് എഫ് സി യെ നേരിടുന്നു. ഇരു ടീമുകൾക്കും ജയം അനിവാര്യമായ മത്സരം തീപാറുമെന്നുറപ്പ്. യൂണിവേഴ്സിറ്റി താരങ്ങളുമായി ഇസ്ലാമിക് എക്സ്ചേഞ്ച് യാസ് കളത്തിലിറങ്ങുമ്പോൾ തമിഴ്നാട് സ്റ്റേറ്റ് താരങ്ങളുമായാണ് വരുന്നത്. കഴിഞ്ഞ കളിയിൽ നേരിട്ട അപ്രതീക്ഷിത തോൽ‌വിയിൽ നിന്നും പാഠമുൾകൊണ്ട് കൂടുതൽ പ്രഗത്ഭ കളിക്കാരുമായി രംഗത്തിറങ്ങുന്ന തമിഴ്നാടിനെ തളക്കാൻ എളുപ്പം സാധ്യമല്ല. രാത്രി 8 മണി മുതൽ അൽഅറബ് സ്റ്റേഡിയത്തിൽ ആണ് മത്സരങ്ങൾ.

Previous articleസണ്‍ടെകിനോട് പരാജയപ്പെട്ട് ജെമിനി
Next articleലോക് അഞ്ചാം നമ്പര്‍ താരത്തെ അട്ടിമറിച്ച് സമീര്‍ വര്‍മ്മ, സൗരഭ് വര്‍മ്മയ്ക്കും ജയം