ഫുട്ബോൾ ഇതിഹാസം ഐ എം വിജയന്റെ പരിശീലനത്തിൽ പന്ത് തട്ടാൻ എം എസ് പി

ഐ എം വിജയൻ പരിശീലികനാകുന്നു. മലബാർ സ്പെഷ്യൽ പോലീസ് പുതുതായി തുടങ്ങുന്ന അക്കാദമിയിലാണ് ഐ എം വിജയൻ കോച്ചായി എത്തുന്നത്. അണ്ടർ 13, അണ്ടർ 14 , അണ്ടർ 15 വിഭാഗങ്ങളിലുള്ള കുട്ടികൾക്കാണ് ഐ എം വിജയൻ പരിശീലനം നൽകുക. സി ലൈസൻസുള്ള ഐ എം വിജയൻ മുമ്പ് കൊൽക്കത്തൻ ക്ലബായ സതേൺ സമിറ്റിയിൽ പരിശീലകന്റെ വേഷം അണിഞ്ഞിരുന്നു.

വരുന്ന യൂത്ത് ഐ ലീഗുകളിൽ പങ്കെടുക്കാൻ തയ്യാറെടുക്കുകയാണ് എം എസ് പി. എക്കാലവും കേരളത്തിനായി മികച്ച താരങ്ങളെ കേരളത്തിന് സംഭാവന ചെയ്തിട്ടുള്ള എം എസ് പി, ഐ എം വിജയന്റെ വരവോടെ കൂടുതൽ ശക്തമാകും.

കേരളത്തിലെ ഏറ്റവും മികച്ച യൂത്ത് ടീമുകളിൽ ഒന്നായ എം എസ് പി നിരവധി തവണ സുബ്രതോ കപ്പ് കരസ്ഥമാക്കുകയും ദേശീയ തലത്തിൽ കേരളത്തെ പ്രതിനിധീകരിക്കുകയും ചെയ്തിട്ടുണ്ട്.

നാളെ രാവിലെ പതിനൊന്ന് മണിക്ക് റോസ് ലോഞ്ചിൽ വച്ച് നടത്തുന്ന ചടങ്ങുകളോടെ എം എസ് പി ഫുട്ബോൾ അക്കാദമിക്ക് തുടക്കമാകും. അടുത്ത കാലത്ത് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ അക്കാദമിക്ക് 2 സ്റ്റാർ നൽകി ഔദ്യോഗിക അംഗീകാരം നൽകിയിരുന്നു. അക്കാദമിയുടെ  ഔദ്യോഗിക ഉദ്ഘാടനം ഐ എം വിജയൻ, മുൻ ദേശീയ താരങ്ങളായ യു ഷറഫലി, കുരികേഷ് മാത്യു എന്നിവർ ചേർന്നാണ് നിർവ്വഹിക്കുക.

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleടോസ് നേടിയ വെസ്റ്റിന്‍ഡീസ് ഫീല്‍ഡിംഗ് തിരഞ്ഞെടുത്തു
Next articleമടങ്ങി വരവില്‍ തകര്‍പ്പന്‍ ശതകവുമായി ഫിഞ്ച്, ഇന്ത്യയ്ക്ക് 294 റണ്‍സ് വിജയലക്ഷ്യം