മൂന്നു മലയാളി താരങ്ങൾക്ക് ഐലീഗ് സീസൺ തുടക്കം നഷ്ടമാകും

- Advertisement -

ഐ ലീഗിൽ കളിക്കുന്ന മൂന്നു മലയാളി താരങ്ങൾക്ക് ഐ ലീഗിന്റെ ആദ്യ രണ്ടാഴ്ച നഷ്ടമാകും. ഇന്റർ സർവീസ് കപ്പിൽ പങ്കെടുക്കേണ്ടത് കൊണ്ട് സെർവീസസ് ടീമുകളുടെ ഭാഗമായവരൊക്കെ സർവീസസ് ടീമിലേക്ക് മടങ്ങേണ്ടതാണ് കാരണം.


മോഹൻ ബഗാന്റെ മലയാളി കീപ്പർ ഷിബിൻരാജ്, ഗോകുലം എഫ് സിയുടെ താരവും വൈസ് ക്യാപ്റ്റനുമായ ഇർഷാദ്, ചർച്ചിൽ ബ്രദേഴ്സ് ഫോർവേഡ് ബ്രിട്ടോ എന്നിവർക്കാണ് തങ്ങളുടെ ടീമുകളിലേക്ക് മടങ്ങേണ്ടത്. ഡിസംബർ 5വരെ ഇന്റർ സർവീസ് കപ്പ് ഉണ്ട്.

ചുരുങ്ങിയത് രണ്ട്യ് മത്സരങ്ങൾ എങ്കിലും ഐ ലീഗിൽ ഇവർക്ക് നഷ്ടമാകും. ഷിബിൻ രാജിന് കൊൽക്കത്ത ഡെർബി അടക്കം ഈ കാലയളവിൽ നഷ്ടമായേക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement