Site icon Fanport

ഐലീഗ് കൊൽക്കത്തയിൽ, സെക്കൻഡ് ഡിവിഷൻ കർണാടകയിലും നടക്കും

ഈ സീസണിലെ ഐലീഗ് കൊൽക്കത്തയിൽ നടക്കാൻ സാധ്യത. മുഴുവൻ ലീഗ് മത്സരങ്ങളും കൊൽക്കത്തയിൽ വെച്ച് നടത്താൻ ആണ് എ ഐ എഫ് എഫ് ആലോചിക്കുന്നത്. കൊറോണ കാരണം ഉയർന്നു വന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്താ‌ണ് ഈ തീരുമാനം. ഇതിനായി ഐ എഫ് എ ബംഗാൾ സർക്കാറിനോട് അനുമതി ചോദിച്ചിട്ടുണ്ട്. ഗവണ്മെന്റ് അനുവാദം നൽകിയാൽ എ ഐ എഫ് എഫ് ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തും.

സെക്കൻഡ് ഡിവിഷൻ ഐലീഗ് കർണാടകയിൽ നടത്താനും തീരുമാനം ആയിട്ടുണ്ട്. ഒക്ടോബറിൽ ആകും സെക്കൻഡ് ഡിവിഷൻ നടക്കുക. ചെറിയ ടൂർണമെന്റായാകും സെക്കൻഡ് ഡിവിഷൻ നടക്കുക. വനിതാ ഫുട്ബോൾ ലീഗായ ഇന്ത്യൻ വിമൺസ് ലീഗ് അടുത്ത വർഷം ഏപ്രിലിലേക്ക് മാറ്റാനും തീരുമാനമായിട്ടുണ്ട്.

Exit mobile version