
റയൽ മാഡ്രിഡിൽ മടങ്ങിയെത്തുമെന്നു ഉറപ്പുണ്ടെന്ന് റയൽ മാഡ്രിഡ് ലെജൻഡ് ഇകർ കാസിയസ്. മാഡ്രിഡുമായി അസോസിയേറ്റ് ചെയ്യുന്ന ഏതൊരു സ്ഥാനവും ഏറ്റെടുക്കാൻ താൻ ഒരുക്കമാണെന്നും ലോകത്തെ മികച്ച ഗോൾ കീപ്പർമാരിൽ ഒരാളായ ഇകർ കാസിയസ് പറഞ്ഞു. ലാ ലീഗ ആസ്ഥാനത് സംഘടിപ്പിച്ച പരിപാടിയിൽ മനസു തുറക്കുകയായിരുന്നു ഇകർ കാസിയസ്. 34 വർഷത്തോളം റയൽ മാഡ്രിഡ് ആരാധകനാണ് താനെന്നും കാസിയസ് തുറന്നു പറഞ്ഞു. നിലവിൽ എഫ്സി പോർട്ടോയുടെ താരമാണ് കാസിയസ്.
രണ്ടു ദശാബ്ദത്തോളം മാഡ്രിഡിന്റെ വല കാക്കാൻ കാസിയസ് ഉണ്ടായിരുന്നു. 2015 ലാണ്കാസിയസ് പോർച്ചുഗീസ് ക്ലബായ എഫ്സി പോർട്ടോയിലേക്ക് പോയത്. അഞ്ച് ലാലീഗ കിരീടങ്ങളും, 3 ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും ലോസ് ബ്ലാങ്കോസിനൊപ്പം കാസിയസ് സ്വന്തമാക്കിയിട്ടുണ്ട്. ബാഴ്സയിൽ നിന്നും ഇനിയേസ്റ്റയ്ക്കോ അത്ലറ്റിക്കോ മാഡ്രിഡിൽ നിന്നും ടോറസിനോ ലഭിച്ച തരത്തിൽ ഒരു വിടവാങ്ങൽ തനിക്ക് ലഭിക്കാത്തതിൽ ഉള്ള വിഷമം കാസിയസ് മറച്ചു വെച്ചില്ല. ലോകകപ്പ് ജയിക്കാൻ സ്പെയിനും ജർമ്മനിക്കും അർജന്റീനയ്ക്കും ബ്രസീലിനും ക്രിസ്റ്റിയാനോയുടെ പോർചുഗലിലും ഒരു പോലെ സാധ്യത താൻ കൽപ്പിക്കുന്നതായി അദ്ദേഹം കൂട്ടി ചേർത്തു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial