ആൾ കേരളാ ഇന്റർ ഐ.എച്ച്.ആർ.ഡി കോളേജ് ഫുട്ബോൾ – സി.എ.എസ് കോഴിക്കോടും സി.എ.എസ് തിരുവമ്പാടിയും ഫൈനലിൽ

മലപ്പുറം: അരിമ്പ്ര ജി.വി.എച്ച്.എസ്.എസ് മൈതാനത്ത് മൃതുവല്ലൂർ കോളേജ് ഓഫ് അപ്ലൈഡ് സയൻസിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ആൾ കേരളാ ഇന്റർ ഐ.എച്ച്.ആർ.ഡി കോളേജ് ഫുട്ബോൾ ടൂർണ്ണമെന്റിന്റെ സെമിഫൈനലുകളിൽ സി.എ.എസ് കോഴിക്കോട് റഷാദ് കോപ്പിലാൻ നേടിയ ഏകപക്ഷീയമായ ഒരു ഗോളിന് (1-0) നിലവിലെ ചാമ്പ്യൻമാരായ സി.എ.എസ് മുതുവല്ലൂരിനെയും, സി.എ.എസ് തിരുവമ്പാടി ഏകപക്ഷീയമായ ഒരു ഗോളിന് സി.എ.എസ് ചേലക്കരയെയും പരാജയപ്പെടുത്തി ഫൈനലിൽ പ്രവേശിച്ചു.

IHRD CAS Thiruvambady

ഇന്ന് വൈകിട്ട് മൂന്നു മണിയ്ക്ക് നടക്കുന്ന ഫൈനൽ മത്സരം വീക്ഷിയ്ക്കാനും സമ്മാനദാനത്തിനുമായി കേരളാ സന്തോഷ് ട്രോഫി താരം ശരിഫ് ചെറിയാപ്പുവും മൊറയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം സലീം മാസ്റ്ററും ജനപ്രതിനിധികളും സംബന്ധിയ്ക്കും.

Exit mobile version