ഇഹാബ് ഗലാൽ ഈജിപ്ത് ദേശീയ ഫുട്ബോൾ ടീം പരിശീലകൻ

ഈജിപ്ഷ്യൻ ഫുട്ബോൾ അസോസിയേഷൻ (ഇഎഫ്എ) കാർലോസ് ക്വിറോസിന് പകരക്കാരനെ കണ്ടെത്തി. ഇഹാബ് ഗലാലിനെ ആണ് ഈജിപ്ത് പരിശീലകനായി നിയമിച്ചത്. ലോകകപ്പ് യോഗ്യത നേടാൻ ആവാത്തതോടെ കാർലോസ് ക്വിറോസിന്റെ കരാർ അവസാനിപ്പിക്കുന്നതായി EFA പ്രഖ്യാപിച്ചിരുന്നു.

കഴിഞ്ഞ ഏഴ് മാസങ്ങളിൽ ഈജിപ്തിനെ നയിച്ച ക്വിറോസ് അറബ് കപ്പിന്റെ സെമിഫൈനലിലും ലോകകപ്പ് യോഗ്യതാ റൗണ്ടിന്റെ അവസാന പ്ലേ ഓഫ് റൗണ്ടിലും എത്തിച്ചിരുന്നു. രണ്ട് കളിയിലും സെനഗലിനോട് അവർ പരാജയപ്പെടുകയും ചെയ്തു.

പിരമിഡ്‌സ് എഫ്‌സിയുടെ മാനേജരായ ഗലാൽ ആ ജോലി ഉപേക്ഷിച്ചാകും ഈജിപ്ത് പരിശീലകൻ ആവുക. ഗലാലിന്റെ ഏറ്റവും ശ്രദ്ധേയമായ പരിശീലക കാലം വന്നത് 2014 നും 2017 നും ഇടയിൽ മിസർ എൽ-മക്കാസയ്‌ ക്ലബിനൊപ്പം ആയിരുന്നു. അൽ മസ്‌റി, ഇഎൻപിപിഐ, ടെലിഫോണാറ്റ് ബെനി സൂഫ്, കാഫ്ർ എൽ-ഷൈഖ് എന്നിവരെയും 54-കാരൻ പരിശീലിപ്പിച്ചിട്ടുണ്ട്.

Exit mobile version