സെമി ഫൈനൽ ലക്ഷ്യമിട്ട് ഗോകുലം നാളെ മൊഹമ്മദൻസിന് എതിരെ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കൊൽക്കത്ത, ഡിസംബർ 13: ഗോകുലം കേരള എഫ് സി ഐ എഫ് എ ഷീൽഡിന്റെ ക്വാർട്ടർഫൈനൽ മത്സരത്തിൽ നാളെ മൊഹമ്മദൻസിനെ നേരിടും. കൊൽക്കത്തയിലെ കല്യാണി സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് ഒരു മണിക്കാണ് കളി നടക്കുന്നത്. ആദ്യ ഗ്രൂപ്പ് മത്സരത്തിൽ തോൽവി അറിഞ്ഞ മലബാറിയൻസ്, ഉജ്ജ്വല പ്രകടനത്തോടെ രണ്ടാം മത്സരത്തിൽ ഏഴു ഗോളുകൾ നേടി ക്വാർട്ടർഫൈനലിൽ പ്രവേശിച്ചിരുന്നു. അതേസമയം, മുഹമ്മദൻസ് എല്ലാ കളികളിലും വിജയം അറിഞ്ഞിട്ടാണ് ക്വാർട്ടറിൽ പ്രവേശിച്ചത്.

മുഹമ്മദൻസ് ആദ്യ മത്സരത്തിൽ കിഡ്‌ഡർപോർ എഫ് സിയെ 4-0 നും രണ്ടാം മത്സരത്തിൽ കാളിഘട് എഫ് സിയെ 1-0നുൻ തോല്പിച്ചിരുന്നു. ഗോകുലത്തിന്റെ കഴിഞ്ഞ കളിയിൽ ഘാന താരം ഡെന്നിസ് ആൻട്വി നാല് ഗോളുകൾ നേടിയിരുന്നു. അതുകൊണ്ട് തന്നെ ഡെന്നീസിലാണ് ഗോകുലം പ്രതീക്ഷ വെക്കുന്നത്. കൂടാതെ മലയാളി താരങ്ങളായ ഷിബിൽ മുഹമ്മദും, ജിതിൻ എം സും സ്കോർ ഷീറ്റിൽ ഇടം കണ്ടിരുന്നു. ഇവരടക്കം കഴിഞ്ഞ മത്സരത്തിൽ മലയാളികളായ അഞ്ചു പേര് ഗോകുലം ഫസ്റ്റ് ലവനിൽ ഉണ്ടായിരിന്നു.

“കഴിഞ്ഞ മത്സരത്തിൽ നമ്മൾ നല്ലവണം കളിച്ചു. മുഹമ്മദൻസ് നല്ല ടീമാണ്. അവർക്കു നല്ല കളിക്കാരുണ്ട്. എന്നിരിന്നാലും ഞങ്ങൾ വിജയത്തിന് വേണ്ടി പൊരുതും,” ഗോകുലം ഹെഡ് കോച്ച് വിൻസെൻസോ ആൽബർട്ടോ അന്നീസ്‌ പറഞ്ഞു.

ക്വാർട്ടർഫൈനൽ മത്സരം യൂട്യൂബിൽ തത്സമയസംപ്രേഷണം ഉണ്ടായിരിക്കുന്നതിയിരിക്കും. എക്സ്ട്രാ ടൈം ബഗ്ലാ (https://youtube.com/c/XtraTimeBangla) എന്ന യൂട്യൂബ് ചാനലിൽ ആയിരിക്കും സംപ്രേഷണം.