ഐ എഫ് എ ഷീൽഡ്, ആദ്യ മത്സരത്തിൽ ഗോകുലത്തിന് തോൽവി

Img 20201206 160943
Credit: Twitter
- Advertisement -

ഐ എഫ് എ ഷീൽഡിൽ ഗോകുലത്തിന് പരാജയത്തോടെ തുടക്കം. ഇന്ന് ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ യുണൈറ്റഡ് സ്പോർട്സ് ക്ലബിനെ നേരിട്ട ഗോകുലം എതിരില്ലാത്ത ഒരു ഗോളിനാണ് പരാജയപ്പെട്ടത്. അവസാന നിമിഷമാണ് ഗോകുലം കളി കൈവിട്ടത്. 93ആം മിനുട്ടിൽ ആയിരുന്നു യുണൈറ്റഡ് സ്പോർട്സ് വിജയ ഗോൾ കണ്ടെത്തിയത്. ബ്രൈറ്റ് മിഡിൽടൺ ആണ് യുണൈറ്റഡ് സ്പോർട്സിന്റെ വിജയ ഗോൾ നേടിയത്.

ഇന്ന് നടന്ന മറ്റു മത്സരങ്ങളിൽ മൊഹമ്മദൻസ്, റിയൽ കാശ്മീർ എന്നിവർ വിജയിച്ചു. മൊഹമ്മദൻസ് എതിരില്ലാത്ത നാലു ഗോളുകൾക്ക് കിദ്ദെർപൂർ എസ് സിയെ ആണ് തോല്പ്പിച്ചത്. മലയാളി താരം ഗനി നിഗം മൊഹമ്മദൻസിനായി ഒരു ഗോൾ നേടി. റിയൽ കാശ്മീർ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പീർലസിനെ ആണ് തോൽപ്പിച്ചത്. ഇന്ത്യൻ അരോസും സതേൺ സമിറ്റിയും തമ്മിലുള്ള മത്സരം 1-1 എന്ന സമനിലയിൽ പിരിഞ്ഞു. ഗോകുലം കേരള 12ആം തീയതി നടക്കുന്ന ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ബി എസ് എസ് സ്പോർടിംഗിനെ നേരിടും.

Advertisement