Site icon Fanport

ഐ എഫ് എ ഷീൽഡ്, സെമി ഉറപ്പിച്ച് ജോപോൾ അഞ്ചേരിയുടെ മോഹൻ ബഗാൻ

മലയാളികളുടെ ഇതിഹാസ ഫുട്ബോളർ ജോപോൾ അഞ്ചേരി പരിശീലിപ്പിക്കുന്ന മോഹൻ ബഗാൻ അണ്ടർ 19 ടീം ഐ എഫ് എ ഷീൽഡിന്റെ സെമി ഫൈനൽ ഉറപിച്ചു. ഇന്നലെ നടന്ന മത്സരത്തിൽ തുടർച്ചയായ രണ്ടാം വിജയം ഉറപ്പിച്ചതോടെയാണ് സെമി ഉറപ്പായത്. ഇന്നലെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ബംഗാൾ ഫുട്ബോൾ അക്കാദമിയെ ആണ് മോഹൻ ബഗാൻ പരാജയപ്പെടുത്തിയത്.

ബഗാനു വേണ്ടി കൗഷിക് സാന്റ്രയും ദീപ് സാഹയുമാണ് ഗോളുകൾ നേടിയത്. ആദ്യ മത്സരത്തിൽ ചർച്ചിൽ ബ്രദേഴ്സിനെയും ബഗാൻ തോൽപ്പിച്ചിരുന്നു. ഇനി ടാറ്റ ഫുട്ബോൾ അക്കാദമിയെ ആണ് ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ബഗാൻ നേരിടുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version