122ആമത് ഐ എഫ് എ ഷീൽഡ് നാളെ മുതൽ

122ആമത് ഐ എഫ്വെ ഷീൽഡ് ടൂർണമെന്റിന് നാളെ കിക്കോഫാകും. കൊൽക്കത്തയിൽ നടക്കുന്ന ടൂർണമെന്റിന് രണ്ട് ഗ്രൂപ്പുകളിലായി 8 ടീമുകളാണ് പങ്കെടുക്കുന്നത്. 2015 മുതൽ അണ്ടർ 19 ടൂർണമെന്റായി നടക്കുന്ന ഐ എഫ് എ ഷീൽഡിൽ പൂനെ സിറ്റിയാണ് നിലവിലെ ചാമ്പ്യന്മാർ. പൂനെയും മോഹൻ ബഗാനും ഈസ്റ്റ് ബംഗാക്കുമെല്ലാം ഇത്തവണയും ഐ എഫ് എ ഷീൽഡിനായി എത്തുന്നുണ്ട്.

നാളെ ഈസ്റ്റ് ബംഗാളും നിലവിലെ ചാമ്പ്യന്മാരായ പൂനെ സിറ്റിയും തമ്മിലുള്ള പോരാട്ടത്തോടെയാണ് ടൂർണമെന്റിന് തുടക്കമാവുക. ജൂലൈ 15,16 തീയതികളിൽ സെമി ഫൈനലുകളും, ജൂലൈ 19ന് ഫൈനലും നടക്കും. കഴിഞ്ഞ വർഷം ബഗാനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചാണ് പൂനെ സിറ്റി കിരീടം ഉയർത്തിയത്.

ഗ്രൂപ്പ് എ; ഈസ്റ്റ് ബംഗാൾ, പൂനെ സിറ്റി, മൊഹമ്മദൻ സ്പോർടിംഗ്, എടികെ

ഗ്രൂപ്പ് ബി; മോഹൻ ബഗാൻ, ടാറ്റ അക്കാദമി, ചർച്ചിൽ ബ്രദേഴ്സ്, ബെംഗാൾ ഫുട്ബോൾ അക്കാദമി

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version