Site icon Fanport

ഇൻഡിപെൻഡൻസ് ഡേ കപ്പ്, ഐസാളിനെ തോൽപ്പിച്ച് ചിങ്ങാ വെങ്ങിന് കിരീടം

ഇൻഡിപെൻഡൻസ് ഡേ കപ്പ് ചിങ്ങാ വെങ്ങ് എഫ് സി സ്വന്തമാക്കി. ഇന്ന് നടന്ന ഫൈനലിൽ കരുത്തരായ ഐസോളിനെ തോൽപ്പിച്ചാണ് ചിങ വെങ് കിരീടം ഉയർത്തിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു വിജയം. ലഭിച്ച പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് ഡോംഗ്ലിയാന ആണ് ഗോൾ നേടിയത്. ടൂർണമെന്റിലെ മികച്ച താരമായും ഡോംഗ്ലിയാനയെ തന്നെയാണ് തിരഞ്ഞെടുക്കപ്പെട്ടത്.

8 ഗോളുകൾ അടിച്ച കാമ്പുയിമാവിയ ടൂർണമെന്റിലെ ടോപ്പ് സ്കോറർ. മികച്ച ഗോൾകീപ്പറായി ചിങവെങ്ങ് കീപ്പറായ സോതന്മാവിയയെ തിരഞ്ഞെടുക്കപ്പെട്ടു. ചിങ്ങാവെങ്ങിന്റെ റിഞ്ചാന ആണ് മികച്ച മിഡ്ഫീൽഡർ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version