Site icon Fanport

എല്ലാവരെയും ടീമിലെടുക്കാൻ കഴിയില്ല, ഇക്കാർഡിയെ തഴഞ്ഞതിന് ന്യായീകരണവുമായി സ്കലോനി

അർജന്റീനയുടെ കോപ അമേരിക്ക ടീമിൽ ഇക്കാർഡിയെ ഉൾപ്പെടുത്താതിരുന്നതിന് ന്യായീകരണവുമായി അർജ്ന്റീന പരിശീലകൻ സ്കലോനി എത്തി. ഇക്കാർഡിയെ ടീമിലേക്കേ പരിഗണിച്ചില്ല എന്ന വാദം തെറ്റാണെന്ന് സ്കലോനി പറഞ്ഞു. എല്ലാവരെയും ടീമിൽ എടുക്കണമെന്ന് ആണ് തനിക്കാഗ്രഹം. പക്ഷെ 23പേരെ മാത്രമേ ടീമിൽ എടുക്കാൻ ആവുകയുള്ളൂ എന്നതാണ് കാര്യം. സ്കലോനി പറഞ്ഞു.

എല്ലാവരെയും സന്തോഷിപ്പിക്കാൻ ആർക്കും ആകില്ല എന്നും സ്കലോനി പറഞ്ഞു. ഇന്റർ മിലാനിലെ പ്രശ്നങ്ങളും അർജന്റീന അസോസിയേഷനിൽ ഇക്കാർഡിയെ പലർക്കും ഇഷ്ടമല്ലാത്തതും കാരണമാണ് ഇക്കാർഡിയെ പരിഗണിക്കാതിരുന്നത് എന്ന വാർത്തകൾ വരുന്നതിനിടെയാണ് സ്കലോനിയുടെ വാക്കുകൾ വരുന്നത്. ടീമിന്റെ നല്ലതിനു വേണ്ടിയാണ് തീരുമാനങ്ങൾ ആർക്കെങ്കിലും അവസരം കിട്ടാത്തതായി ഉണ്ടെങ്കിൽ അവരുടെ ദുഖത്തിൽ താനും ചേരുന്നു എന്നും സ്കലോനി പറഞ്ഞു.

Exit mobile version