Site icon Fanport

ഇബ്രാഹിമോവിച് മിലാനിൽ തന്നെ തുടരും

സ്വീഡിഷ് സ്റ്റാർ സ്ലാട്ടൻ ഇബ്രഹിമോവിച് മിലാനിൽ പുതിയ കരാർ ഒപ്പുവെച്ചതായി ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഒരു വർഷത്തേക്ക് കരാർ നീട്ടാൻ ഇബ്ര സമ്മതിച്ചതായാണ് വിവരങ്ങൾ. ഉടൻ തന്നെ ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും എന്നും ഇറ്റാലിയൻ മാധ്യമങ്ങൾ പറയുന്നു‌. ഈ സീസണിൽ ഗംഭീര ഫോമിൽ കളിക്കുന്ന ഇബ്രഹിമോവിച് 16 സീരി എ മത്സരങ്ങളിൽ നിന്ന് 15 ഗോളുകൾ നേടിയിട്ടുണ്ട്.

ഈ വരുന്ന ഒക്ടോബറിൽ ഇബ്രഹിമോവിചിന് 40 വയസ്സാവുകയാണ്. എന്നാൽ വിരമിക്കാൻ തനിക്ക് യാതൊരു ഉദ്ദേശവുമില്ല എന്ന് ഇബ്ര പറഞ്ഞിരുന്നു. സ്വീഡിഷ് ദേശീയ ടീമിലും ഇബ്ര തിരികെ എത്തിയിരുന്നു‌. സീരി എയിൽ ഇപ്പോൾ രണ്ടാമത് മിലാൻ ഉണ്ട്. കിരീടം ദൂരെ ആയതു കൊണ്ട് ഇപ്പോൾ ചാമ്പ്യൻസ് ലീഗ് യോഗ്യത ആണ് മിലാൻ ഇബ്രയ്ക്ക് ഒപ്പം ലക്ഷ്യമിടുന്നത്.

Exit mobile version