ഇബ്രാഹിമൊവിച് മാഞ്ചസ്റ്റർ വിട്ടു, ക്ലബുമായുള്ള കരാർ റദ്ദാക്കി

സ്വീഡിഷ് ഇതിഹാസം സ്ലാട്ടാൻ ഇബ്രാഹിമോവിച് മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടു. സ്ലാട്ടാനുമായുള്ള കരാർ റദ്ദാക്കിയതായി മാഞ്ചസ്റ്റർ യുണൈറ്റഡ് തന്നെ ഔദ്യോകികമായി അറിയിച്ചു. ഇബ്രാഹിമൊവിച് അമേരിക്കയിലേക്ക് പോകാൻ ആഗ്രഹിക്കുന്നത് കൊണ്ടാണ് ക്ലബ് കരാർ പെട്ടെന്ന് റദ്ദാക്കിയത്.

എൽ എ ഗാലക്സിയിലേക്കാണ് സ്ലാട്ടൻ കൂടുമാറുന്നത്. നാളെ തന്നെ അമേരിക്കൻ ക്ലബ് സ്ലാട്ടന്റെ വരവ് പ്രഖ്യാപിച്ചേക്കും. 2016 സീസൺ തുടക്കത്തിൽ മാഞ്ചസ്റ്ററിൽ എത്തിയ ഇബ്ര മികച്ച പ്രകടനമായിരുന്നു നടത്തിയത്. 53 മത്സരങ്ങളിൽ നിന്നായി 29 ഗോളുകൾ ഇബ്രാഹിമോവിച് നേടിയിട്ടുണ്ട്. 10 അസിസ്റ്റുകളും സ്ലാട്ടാന്റെ പേരിലുണ്ട്.

കമ്മ്യൂണിറ്റി ഷീൽഡ്, ലീഗ് കപ്പ്, യൂറോപ്പാ കിരീടമൊക്കെ സ്ലാട്ടാന്റെ മികവിലാണ് യുണൈറ്റഡ് നേടിയത്. കഴിഞ്ഞ സീസൺ അവസാനം മുട്ടിനേറ്റ പരിക്കാണ് സ്ലാട്ടാന്റെ യുണൈറ്റഡ് കരിയറിന് വിനയായത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഐലീഗ് കിരീടം സമ്മാനിച്ചു, സൂസൈരാജിനും ചെഞ്ചോയ്ക്കും അവാർഡ്
Next articleജിംഖാന തൃശ്ശൂരിന് വിജയം