കൊച്ചി സ്റ്റേഡിയം ക്രിക്കറ്റിനു വിട്ടു കൊടുക്കുന്നതിനെതിരെ ഇയാൻ ഹ്യൂം

കൊച്ചിയിലെ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയം ക്രിക്കറ്റിനു വിട്ടു കൊടുക്കുന്നതിനെതിരെ പ്രതികരണവുമായി ഇയാൻ ഹ്യൂം. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ക്രിക്കറ്റ് ആവശ്യത്തിന് വേണ്ടി കൊച്ചിയിലെ സ്റ്റേഡിയം വിട്ടുകൊടുക്കുന്നതിനെ എതിർത്ത് ഹ്യൂം രംഗത്തെത്തിയത്.

https://www.instagram.com/p/BggMgPxh0kc/

ആദ്യ ഐ എസ് എൽ സീസണിൽ ക്രിക്കറ്റ് ഗ്രൗണ്ട് ആയിരുന്ന കൊച്ചിയിലെ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയം ഫുട്ബോൾ ഗ്രൗണ്ട് ആക്കി മാറ്റിയെടുക്കാൻ ഒരുപാടു പണവും കഷ്ട്ടപ്പാടും ഉണ്ടെന്നും ഹ്യൂം പോസ്റ്റിൽ പറയുന്നുണ്ട്.

ക്രിക്കറ്റിനെയും ക്രിക്കറ്റ് ആരാധകരെയും ബഹുമാനിക്കുന്നുണ്ടെന്നും എന്നാൽ ഫുട്ബോൾ ഗ്രൗണ്ട് മാറ്റി ക്രിക്കറ്റ് ഗ്രൗണ്ട് ആകുന്നതിന് പകരം തിരുവന്തപുരത്തുള്ള ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ വെച്ച് ക്രിക്കറ്റ് മത്സരം നടത്താവുന്നതാണെന്നും ഹ്യൂം പോസ്റ്റിൽ പറയുന്നുണ്ട്. ഈഡൻ ഗാർഡൻസ് ഗ്രൗണ്ട് ഫുട്ബോൾ ആവശ്യത്തിന് വേണ്ടി പൊളിച്ചു കളയുമോ എന്ന ചോദ്യം ചോദിച്ചുകൊണ്ടാണ് ഹ്യൂം തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Comments are closed, but trackbacks and pingbacks are open.