9 വർഷം മുമ്പുള്ള ആ നവംബർ 8 ഓർത്ത് ഇയാൻ ഹ്യൂം

- Advertisement -

2008 നവംബർ 8 എന്ന രാത്രി ഇയാൻ ഹ്യൂമിനെ സംബന്ധിച്ചെടുത്തോളം കരിയറിനെ തന്നെ വളരെ മോശമായി ബാധിച്ച രാത്രി ആയിരുന്നു. അന്ന് ബ്രാൻസ്ലിയുടെ താരമായിരുന്ന ഇയാൻ ഹ്യൂമിനേറ്റ ഇഞ്ച്വറി താരത്തിന്റെ ഫുട്ബോൾ കരിയർ തന്നെ ഇല്ലാതാക്കുമെന്ന് തോന്നിച്ചു. അന്ന് ഷെഫീൽഡ് യുണൈറ്റഡിനെ നേരിട്ട ഇയാൻ ഹ്യൂം കളം വിട്ടത് തലയോട്ടിക്ക് പരിക്കേറ്റായിരുന്നു.

ഷെഫീൽഡ് ഡിഫൻഡർ ക്രിസ് മോർഗാൻ തന്റെ കൈമുട്ട് കൊണ്ട് ഇയാൻ ഹ്യൂമിന്റെ തലയിൽ ഏറ്റ ഇടിയാണ് പരിക്കിന് കാരണമായത്. കളത്തിൽ കൺകഷൻ നേരിട്ട ഹ്യൂമിന് കളം വിടേണ്ടി വന്നു. ആദ്യം പരിക്ക് ഗുരുതമല്ല എന്ന് കരുതി ആശുപത്രി വിട്ട ഹ്യൂ പിന്നീട് രോഗ ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് വീണ്ടും ആശുപത്രിയിൽ എത്തുകയായിരുന്നു. പിന്നീട് വിദഗ്ദ പരിശോധനയിലാണ് തലയോട്ടിക്ക് വന്ന ക്ഷതം മനസ്സിലായത്.

ഇതിനെ തുടർന്ന് ഹ്യൂം നീണ്ട കാലം തന്നെ ഫുട്ബോൾ വിട്ടു നിൽക്കേണ്ടി വന്നു. അന്ന് എൽബോ ചെയ്ത മോർഗനാവട്ടെ ആകെ ലഭിച്ചത് ഒരു മഞ്ഞ കാർഡ് മാത്രമായിരുന്നു. ഇതിനെതിരെ പ്രതിഷേധം ഉണ്ടായിരുന്നു എങ്കിലും കൂടുതൽ നടപടികൾ മോർഗനെതിരെ എടുക്കാൻ ഇംഗ്ലണ്ട് എഫ് എ അന്ന് തയ്യാറായില്ല.

ആ ദിവസത്തിന്റെ ഒമ്പതാം വാർഷികം ഓർമ്മിപ്പിച്ചിരിക്കുകയാണ് ഇയാൻ ഹ്യൂ ഇന്ന് ഇൻസ്റ്റാഗ്രാമിലൂടെ. അന്ന് തന്റെ‌കൂടെ നിന്ന കുടുംബത്തിനും തന്നെ ഒരുപാട് സഹായിച്ച ബ്രാൻസ്ലി ഫുട്ബോൾ ക്ലബിനും ഇയാൻ ഹ്യൂം ഇൻസ്റ്റാഗ്രാമിൽ നന്ദി പറഞ്ഞു. നമ്മൾ എങ്ങനെ വീഴ്ചയിൽ നിന്ന് ഉയർത്തെഴുന്നേക്കുന്നു എന്നതാണ് നമ്മടെ അടയാളം എന്ന ചിത്രത്തോടെ ആയിരുന്നു ഹ്യൂം ആ ദിവസത്തെ കുറിച്ചുള്ള കുറിപ്പ് പങ്കു വെച്ചത്.

ഹ്യൂമിനേറ്റ പരിക്കിന്റെ വീഡിയോ;

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement