യൂത്ത് ഐ ലീഗിൽ എം എസ് പിക്ക് ആറു ഗോൾ ജയം

- Advertisement -

അണ്ടർ 15 ഐലീഗ് റെസ്റ്റ് ഓഫ് ഇന്ത്യ ഗ്രൂപ്പ് ഇയിലെ ആദ്യ മത്സരത്തിൽ എം എസ് പിക്ക് തകർപ്പൻ ജയത്തോടെ തുടക്കം. ഇന്ന് രാവിലെ കൊച്ചി മഹാരാജാസിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ആറു ഗോളുകൾക്ക് ആണ് പ്രൊഡിജിയെ ആണ് എം എസ് പി പരാജയപ്പെടുത്തിയത്.

എം എസ് പിക്കായി ക്യാപ്റ്റൻ അജയ് കൃഷ്ണ ഹാട്രിക്കുമായി തിളങ്ങി. 72, 83, 92 മിനുട്ടുകളിലായിരുന്നു അജയ് കൃഷ്ണയുടെ ഹാട്രിക്ക്. ഫോർവേഡ് അക്മൽ ഷാൻ ഇരട്ട ഗോളുകളും സബ്ബായി ഇറങ്ങിയ ശിഖിൽ എൻ എസ് ഒരു ഗോളും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement