യൂത്ത് ഐ ലീഗ്: ബ്ലാസ്റ്റേഴ്സിന് സമനില

- Advertisement -

അണ്ടർ 15 യൂത്ത് ഐലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് സമനില. പ്രോഡിജിയാണ് കേരള ബ്ലാസ്‌റ്റേഴ്‌സിനെ 1-1ന് സമനിലയിൽ തളച്ചത്. കൊച്ചി മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സാണ് ആദ്യ ഗോൾ നേടിയത്.  ആദ്യ പകുതി അവസാനിക്കാൻ മിനുട്ടുകൾ മാത്രം ബാക്കി നിൽക്കെ അലൻ വാൾട്ടർ ആണ് ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗോൾ നേടിയത്.

എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ പ്രോഡിജി സമനില പിടിച്ചു. പ്രോഡിജിക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റി ഗോളാക്കിയാണ് മുഹമ്മദ് ഷാഫി സമനില ഗോൾ നേടിയത്. കോവളം എഫ്.സിക്ക് എതിരായ മത്സരത്തിലും മുഹമ്മദ് ഷാഫി ഗോൾ നേടിയിരുന്നു.

ആദ്യ മത്സരത്തിൽ ഡോൺ ബോസ്കോയെ തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് യൂത്ത് ഐ ലീഗിൽ ആദ്യ വിജയം സ്വന്തമാക്കിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement