അവസാന നിമിഷ ഗോളിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ കുട്ടികൾക്ക് ഐ ലീഗ് ജയം

- Advertisement -

അണ്ടർ 15 യൂത്ത് ഐലീഗിലെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് ജയം. ഇന്ന് വൈകിട്ട് കൊച്ചി മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഡോൺ ബോസ്കോയെ 3-2 എന്ന സ്കോറിനാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ കുട്ടികൾ തോൽപ്പിച്ചത്. 83 മിനുട്ട് വരെ 1-2 എന്ന നിലയിൽ പിറകിലായിരുന്നു ബ്ലാസ്റ്റേഴ്സ്.

89ആം മിനുട്ടിൽ വിജയ ഗോൾ നേടിക്കൊണ്ട് അനന്ദു വി ആണ് ബ്ലാസ്റ്റേഴ്സിനായി ഇന്ന് ഹീറോ ആയത്. 14ആം മിനുട്ടിലും 83ആം മിനുട്ടിലുമായി ഇരട്ട ഗോൾ നേടിക്കൊണ്ട് ജോഷുവ എം ജോഷിയും കളം നിറഞ്ഞു കളിച്ചു. ആകാശും മുഹമ്മദ് ഐമനും ആണ് ഡോൺ ബോസ്കോയ്ക്ലായി ഗോൾ നേടിയത്.

20ആം തീയതി എം എസ്‌ പിക്കെതിരെ ആണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. ഡോൺ ബോസ്കോ അടുത്ത മത്സരത്തിൽ 22ആം തീയതി കോവളം എഫ്വ്സിയെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement