വനിതാ ഐലീഗ്: ഐസ്വാളിനെ തോല്പിച്ച് ഈസ്റ്റേൺ ഒന്നാമത്

ഐസ്വാൾ എഫ്സിയെ തകർത്ത് ബെംബെം ദേവിയുടെ ഈസ്റ്റേൺ സ്പോർട്ടിങ് യൂണിയൻ വനിതാ ഐലീഗ് ടേബിളിൽ ഒന്നാമതെത്തി. നാല് മത്സരങ്ങൾ പൂർത്തിയായപ്പോൾ റൈസിംഗ് സ്റ്റുഡന്റ്സിനും ഐസ്വാളിനും 9 പോയിന്റ് വീതമാണെങ്കിലും മികച്ച ഗോൾ ശരാശരിയുടെ മികവിൽ ആണ് ഈസ്റ്റേൺ സ്പോർട്ടിങ് ഒന്നാമതെത്തിയത്.

അംബേദ്ക്കർ സ്റ്റേഡിയത്തിൽ ഇന്ന് നടന്ന മത്സരത്തിൽ എതിരില്ലാത്ത 3 ഗോളുകൾക്കാണ് ഐസ്വാളിനെ ഈസ്റ്റേൺ പരാജയപ്പെടുത്തിയത്. ഈസ്റ്റണിന് വേണ്ടി കമലാ ദേവി (24’), മന്ദാകിനി ദേവി (70’), കശിമിന (77’) എന്നിവരാണ് ഗോളുകൾ നേടിയത്.

തുടർച്ചയായ നാലാമത്തെ തോൽവിയാണ് ഐസ്വാൾ വഴങ്ങിയത്. ലീഗിലെ തട്ടിക്കൂട്ട് ടീം എന്ന് പറയപ്പെടുന്ന ഐസ്വാൾ ഇതുവരെ ഒരു പോയിന്റ് പോലും നേടിയിട്ടില്ല.

Previous articleസെലസ്റ്റിയല്‍ ട്രോഫി: ആദ്യ ദിനം വിജയം നേടി കോസ്മോസും, പാക്കേഴ്സും
Next articleഇരിങ്ങാലക്കുടയിൽ എം എസ് പി ചാമ്പ്യന്മാർ