Site icon Fanport

വെയിൻ വാസിനെ മൊഹമ്മദൻസ് സ്വന്തമാക്കി

നോർത്ത് ഈസ്റ്റിന്റെ പ്രതിരോധ താരം വെയിൻ വാസ് ഇനി മൊഹമ്മദൻസിൽ കളിക്കും. ഒരു വർഷത്തെ കരാറിലാണ് വെയിൻ വാസ് കൊൽക്കത്ത ക്ലബിൽ എത്തിയിരിക്കുന്നത്. അവസാന രണ്ടു വർഷവും താരം നോർത്ത് ഈസ്റ്റിനൊപ്പം ആയിരുന്നു. അതിനു മുമ്പ് ചർച്ചിൽ ബ്രദേഴ്സിനായി ഐ ലീഗിൽ നല്ല പ്രകടനങ്ങൾ നടത്തിയിട്ടുണ്ട്.

മുമ്പ് പൂനെ സിറ്റിയുടെ ഒപ്പവും ഐ എസ് എല്ലിൽ കളിച്ചിട്ടുണ്ട്. ചെന്നൈ സിറ്റി, എയർ ഇന്ത്യ, എന്നീ ദേശീയ ക്ലബുകൾക്കും വേണ്ടിയും വാസ് ബൂട്ടു കിട്ടിയിട്ടുണ്ട്.

Exit mobile version