വി പി സുഹൈർ ഗോകുലം എഫ് സിയിൽ തുടരും

- Advertisement -

ഈസ്റ്റ് ബംഗാളിന്റെ മുന്നേറ്റ നിരയിൽ നിന്ന് കേരളത്തിലേക്ക് എത്തിയ വി പി സുഹൈർ ഗോകുലത്തിൽ തന്നെ തുടരും. കേരള പ്രീമിയർ ലീഗിന് മുമ്പായി ഗോകുലം എഫ് സിയിൽ ലോണടിസ്ഥാനത്തിൽ എത്തിയ സുഹൈർ പുതിയ സീസൺ ഐലീഗിലും ഗോകുലത്തിനായാകും ബൂട്ട് കെട്ടുക.

ആങ്കിൾ ഇഞ്ച്വറി കാരണം കഴിഞ്ഞ ഡിസംബർ മുതൽ ഈസ്റ്റ് ബംഗാളിനു വേണ്ടി കളത്തിൽ ഇറങ്ങാൻ സുഹൈറിനായിട്ടുണ്ടായിരുന്നില്ല. പരിക്ക് ഭേദമായി എത്തി കേരള പ്രീമിയർ ലീഗിന് ഇറങ്ങിയ സുഹൈർ മികച്ച പ്രകടനമാണ് ലീഗിൽ കാഴ്ചവെച്ചത്. 4 ഗോളുകൾ വി പി സുഹൈർ ഗോകുലത്തിനായി ഇത്തവണ കെ പി എല്ലിൽ നേടി.

കഴിഞ്ഞ സീസണിലും കേരള പ്രീമിയർ ലീഗിൽ ഗോകുലത്തിനു വേണ്ടി സുഹൈർ ഇറങ്ങി തിളങ്ങിയിട്ടുണ്ട്. കൊൽക്കത്ത ഫുട്ബോൾ ലീഗിലും സുഹൈർ മികച്ച പ്രകടനമായിരുന്നു കഴിഞ്ഞ വർഷം കാഴ്ചവെച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement