വി പി സുഹൈറിന് പരിക്ക്, ഈസ്റ്റ് ബംഗാളിന് തിരിച്ചടി

- Advertisement -

മലയാളി താരങ്ങൾക്ക് ഈ സീസൺ പരിക്ക് വീണ്ടും വില്ലനായിരിക്കുകയാണ്. ഈസ്റ്റ് ബംഗാളിന്റെ മുന്നേറ്റ നിരയിലെ മലയാളി യുവ പ്രതീക്ഷയായ വി പി സുഹൈറാണ് പരിക്കേറ്റവരുടെ ലിസ്റ്റിലേക്ക് അവസാനമായി കടന്നു വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം ട്രെയിനിങിനിടെ ആണ് സുഹൈറിന് പരിക്കേറ്റത്. ആങ്കിൾ ഇഞ്ച്വറിയാണ്.

പരിക്ക് ഗുരുതരമാണെന്നും കുറച്ച് അധികം കാലം സുഹൈർ കളം വിട്ടു നിൽക്കേണ്ടി വന്നേക്കും എന്നുമാണ് ബംഗാളി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കൊൽക്കത്ത ഫുട്ബോൾ ലീഗിൽ ഈസ്റ്റ് ബംഗാളിനായി തകർപ്പൻ പ്രകടനം കാഴ്ചവെച്ചിരുന്ന സുഹൈർ ഈസ്റ്റ് ബംഗാൾ കോച്ച് ഖാലിദ് ജമീലിന്റെ ഇഷ്ടം സമ്പാദിച്ചിരുന്നു.

ഈസ്റ്റ് ബംഗാളിന് പരിക്ക് കനത്ത തിരിച്ചടി ആകും. നേരത്തെ തന്നെ നിഖിൽ പൂജാരിയും മിച്ചലും പരിക്ക് കാരണം കളത്തിന് പുറത്തായിരുന്നു.

ഈ സീസണ് തുടങ്ങി ഒരു മാസം ആകുന്നതിന് മുമ്പ് തന്നെ മൂന്ന് മലയാളി താരങ്ങളാണ് പരിക്കേറ്റ് പുറത്തിരിക്കേണ്ടി വന്നിരിക്കുന്നത്. മുംബൈ സിറ്റിയുടെ എം പി സക്കീറും ജംഷദ്പൂരിന്റെ അനസ് എടത്തൊടികയും പരിക്കേറ്റ് ചികിത്സയിലാണ് ഇപ്പോൾ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement