കേരള താരം വി പി സുഹൈർ വീണ്ടും ഈസ്റ്റ് ബംഗാളിലേക്ക്

മോഹൻ ബഗാന്റെ മുന്നേറ്റ നിരയിൽ ഈ സീസണിൽ ഗംഭീര പ്രകടനം കാഴ്ചവെച്ച വി പി സുഹൈർ വീണ്ടും ഈസ്റ്റ് ബംഗാളിലേക്ക് മടങ്ങുകയാണെന്ന് സൂചനകൾ. മോഹൻ ബഗാൻ എ ടി കെയിൽ ലയിച്ചതോടെ സുഹൈർ അടക്കമുള്ള താരങ്ങൾക്ക് അവസരം കുറയുമെന്ന് സൂചനയുണ്ടായിരുന്നു. അതാണ് ബഗാനിലെ പല താരങ്ങളും മറ്റു ക്ലബുകളിലേക്ക് ചേക്കേറാൻ കാരണം.

അവസാന സീസണിൽ ഗോകുലം വിട്ടായിരുന്നു സുഹൈർ ബഗാനിൽ എത്തിയത്. ബഗാനു വേണ്ടി നിർണായക ഗോളുകൾ നേടിയും ഗോളുകൾ ഒരുക്കിയും സുഹൈർ ഈ സീസണിൽ താരമായി. ബഗാനൊപ്പം ഐ ലീഗ് കിരീടത്തിലും സുഹൈർ മുത്തമിട്ടു.

ബഗാനിൽ എത്തും മുമ്പ് രണ്ടു സീസണുകളായി ഗോകുലത്തിന്റെ ജേഴ്സിയിൽ സുഹൈർ കളിച്ചിരുന്നു. അതിനു മുമ്പ് കൊൽക്കത്തയിൽ ഈസ്റ്റ് ബംഗാളിനായി തകർപ്പൻ പ്രകടനം കാഴ്ചവെച്ച താരമാണ് സുഹൈർ. അതുകൊണ്ട് തന്നെ ഈസ്റ്റ് ബംഗാൾ ആരാധകർ സുഹൈറിന്റെ മടങ്ങി വരവിനെ സ്വാഗതം ചെയ്യും.

ഗോകുലത്തിനൊപ്പം കേരള പ്രീമിയർ ലീഗ് കിരീടം നേടിയിട്ടുള്ള സുഹൈർ മുമ്പ് കൊൽക്കത്ത ക്ലബായ യുണൈറ്റഡ് സ്പോർട്സിനു വേണ്ടിയും കളിച്ചിട്ടുണ്ട്.

Previous articleകളങ്കിതരായ കളിക്കാരെ ക്രിക്കറ്റിലേക്ക് തിരികെ വരേണ്ടതില്ല, അവര്‍ സ്വന്തം പലചരക്ക് കട നടത്തട്ടെയെന്ന് റമീസ് രാജ
Next articleക്രിക്കറ്റ് ലോകം കണ്ട എക്കാലത്തെയും മികച്ച ഫിനിഷറാണ് ധോണി : മൈക്ക് ഹസി