Site icon Fanport

ഗോൾകീപ്പർ വിഗ്നേശ്വരൻ ഭാസ്കരൻ ഗോകുലം കേരള എഫ് സിയിൽ

ഉബൈദ് സി കെയെ സ്വന്തമാക്കിയതിനു പിന്നാലെ ഒരു ഗോൾകീപ്പറെ കൂടെ ഗോകുലം കേരള എഫ് സി സ്വന്തമാക്കി. മുൻ ചെന്നൈ സിറ്റി താരമായ വിഗ്നേശ്വരൻ ഭാസ്കരൻ എന്ന വിക്കിയെ ആണ് ഗോകുലം സൈൻ ചെയ്തിരിക്കുന്നത്. ഒരു വർഷത്തെ കരാർ ആണ് താരം ക്ലബുമായി ഒപ്പുവെച്ചത്. ഐലീഗിൽ വിക്കിയുടെ നാലാമത്തെ ക്ലബാകും ഗോകുലം കേരള എഫ് സി.

ചെന്നൈ സിറ്റിയെ കൂടാതെ മുമ്പ് മിനേർവ പഞ്ചാബ്, ചർച്ചിൽ ബ്രദേഴ്സ് എന്നീ ക്ലബുകളിലും വിക്കി കളിച്ചിട്ടുണ്ട്. കൂടാതെ സെക്കൻഡ് ഡിവിഷൻ ക്ലബുകളായ ഫതേഹ് ഹൈദരബാദ്, സുദേവ എന്നീ ടീമുകളുടെ വലയും കാത്തിട്ടുണ്ട്. കേരളത്തിൽ വന്ന് കളിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ഗോകുലം കേരള എഫ് സിക്ക് ഒപ്പം ഒരു മികച്ച സീസണാണ് പ്രതീക്ഷിക്കുന്നത് എന്നും വിക്കി പറഞ്ഞു.

Exit mobile version