
അണ്ടർ 16 ഐ ലീഗ് ഫൈനലിൽ ഓസോൺ എഫ് സിയും മിനേർവ പഞ്ചാബും ഏറ്റുമുട്ടും. ഇന്നു നടന്ന സെമി ഫൈനലിൽ ഓസോൺ ഒന്നിനെതിരെ നാലു ഗോളുകൾക്ക് ഷിലോംഗ് ലജോംഗ് എഫ് സിയേയും മിനേർവ ഏകപക്ഷീയമായ ഒരു ഗോളിന് ബെംഗളൂരു എഫ് സിയേയും പരാജയപ്പെടുത്തി.
അപരാജിത കുത്തിപ്പ് തുടരുന്ന ഓസോൺ ഏകപക്ഷീയമായി തന്നെയാണ് ഇന്ന് ഷിലോംഗിനെ മറികടന്നത്. ആദ്യ പകുതിയിൽ ഇഗ്നേഷ്യസ് നേടിയ ഇരട്ട ഗോളുകളാണ് ഷിലോംഗിന്റെ കഥ കഴിച്ചത്. മൻവീർ സിംഗും അജയ് അലക്സുമാണ് ഓസോണിന്റെ മറ്റു ഗോളുകൾ നേടിയത്.
മിനേർവ പഞ്ചാബ് ഫൈനലിൽ എത്തിയത് ശക്തരായ ബെംഗളൂരു എഫ് സിയെ പരാജയപ്പെടുത്തിയാണ്. കളിയുടെ 62ാം മിനുട്ടിൽ പിറന്ന ഏക ഗോളാണ് മിനേർവ പഞ്ചാബിനെ ഫൈനലിൽ എത്തിച്ചത്. കഴിഞ്ഞ തവണത്തെ യൂത്ത് ലീഗ് ചാമ്പ്യന്മാരാണ് മിനേർവ എഫ് സി. പത്താം തീയതി മുംബൈയിൽ വെച്ചാണ് ഫൈനൽ മത്സരം നടക്കുക.