ഗോകുലത്തിനൊപ്പം കിരീടങ്ങൾ നേടിയ ഉബൈദ് ക്ലബ് വിടുന്നു

Img 20210604 132446
Credit: Twitter

ഗോൾ കീപ്പറായ ഉബൈദ് സി കെ ഇനി ഗോകുലം കേരള എഫ് സിയിൽ ഉണ്ടാകില്ല. മലയാളി ആയ ഉബൈദ് ഗോകുലം കേരള വിടും എന്നാണ് റിപ്പോർട്ടുകൾ. താരം ഐ ലീഗിൽ തന്നെ മറ്റൊരു ക്ലബിന്റെ ഒന്നാം നമ്പറായി മാറും. ഐ ലീഗ് പുതുതായി എത്തുന്ന ക്ലബായ ശ്രീനിധി എഫ് സിയാകും ഉബൈദ് സി കെയെ സ്വന്തമാക്കുന്നത്. ഉബൈദും ശ്രീനിധയുമായുള്ള കരാർ ചർച്ചകൾ അന്തിമഘട്ടത്തിലാണ്.

താരം ശ്രീനിധിയിൽ കരാർ ഒപ്പുവെച്ചു എന്ന ഔദ്യോഗിക വാർത്ത ഉടൻ തന്നെ എത്തിയേക്കും. രണ്ടു വർഷത്തെ കരാർ ആകും താരം ശ്രീനിധിയിൽ ഒപ്പുവെക്കുക. 2019 സീസൺ ആരംഭം മുതൽ ഉബൈദ് ഗോകുലം കേരളക്ക് ഒപ്പം ഉണ്ട്. ഗോകുലത്തിന്റെ ഡ്യൂറണ്ട് കപ്പ് നേട്ടത്തിലും ഐ ലീഗ് കിരീട നേട്ടത്തിലും ഉബൈദ് വലിയ പങ്കുവഹിച്ചിരുന്നു. മുമ്പ് ഈസ്റ്റ് ബംഗാളിന്റെ വലയും ഉബൈദ് കാത്തിട്ടുണ്ട്.

ഉബൈദ് മുമ്പ് ഒ എൻ ജി സിക്കായും മഹാരാഷ്ട്രയ്ക്കായും കളിച്ചിട്ടുള്ള താരമാണ്. എഫ് സി കേരളയിലും ഗ്ലോവ് അണിഞ്ഞിട്ടുണ്ട്. കണ്ണൂർ കൂത്തുപറമ്പ് സ്വദേശിയാണ് ഉബൈദ്.

Previous articleശ്രീലങ്കൻ വനിത ടീമിന്റെ കോച്ചായി ഹഷൻ തിലകരത്നേ
Next articleഇനിയും മൂന്ന് മാസമുണ്ട്, പാറ്റ് കമ്മിൻസും ഓയിൻ മോര്‍ഗനും ഐപിഎലിന് എത്തുമെന്ന് പ്രതീക്ഷ – ദിനേശ് കാര്‍ത്തിക്ക്