കണ്ണൂരുകാരൻ ഉബൈദ് ഇനി ഗോകുലത്തിന്റെ വല കാക്കും

ഈസ്റ്റ് ബംഗാൾ ഗോൾ കീപ്പറായിരുന്ന ഉബൈദ് സി കെ ഇനി ഗോകുലം കേരള എഫ് സിയിൽ. മലയാളി ആയ ഉബൈദിനെ ഒരു വർഷത്തെകരാറിലാണ് ഗോകുലം കേരള എഫ് സി സൈൻ ചെയ്തിരിക്കുന്നത്. അവസാന രണ്ട് സീസണുകളിലും ഈസ്റ്റ് ബംഗാളിന്റെ വലയ്ക്ക് മുന്നിൽ ആയിരുന്നു ഉബൈദ് ഉണ്ടായിരുന്നത്. ഈസ്റ്റ് ബംഗാളിൽ അവസരങ്ങൾ കുറഞ്ഞതോടെ താരം ക്ലബ് വിടുമെന്ന് ഉറപ്പായിരുന്നു. കേരള ബ്ലാസ്റ്റേഴ്സും നേരത്തെ താരത്തിനായി രംഗത്ത് ഉണ്ടായിരുന്നു.

ഈസ്റ്റ് ബംഗാളിന്റെ ഒന്നാം നമ്പർ ഗോൾ കീപ്പറായിരുന്ന ഉബൈദ് മുമ്പ് ഒ എൻ ജി സിക്കായും മഹാരാഷ്ട്രയ്ക്കായും കളിച്ചിട്ടുള്ള താരമാണ്. എഫ് സി കേരള ആയിരുന്നു ഉബൈദിന്റെ അവസാനത്തെ കേരള ക്ലബ്. അവർക്ക് വേണ്ടി കേരള പ്രീമിയർ ലീഗിൽ ഉബൈദ് കളിച്ചിരുന്നു. കേരള ബ്ലാസ്റ്റേഴ്സിലേക്ക് പോയ ഷിബിനു പകരമായാണ് ഇപ്പോൾ ഉബൈദിനെ ഗോകുലം ടീമിൽ എത്തിച്ചിരിക്കുന്നത് . കണ്ണൂർ കൂത്തുപറമ്പ് സ്വദേശിയാണ് ഉബൈദ്.

Exit mobile version