U-15 ഐലീഗ്; ആദ്യ മത്സരത്തിൽ വയനാടും സായിയും ഒപ്പത്തിനൊപ്പം

- Advertisement -

അണ്ടർ 15 ഐ ലീഗിലെ കേരളത്തിലെ ആദ്യ മത്സരത്തിൽ ഗോൾവർഷം. സായി തിരുവനന്തപുരവും വയനാട് എഫ്സിയും നേർക്കുനേർ വന്ന മത്സരത്തിൽ പിറന്ന ആറു ഗോളുകളാണ്. ആറു ഗോളുകൾ പിറന്നെങ്കിലും കളിയിൽ ഇരുടീമുകളും 3-3 സമനില പാലിച്ചു.

സായിക്കായി വൈഷ്ണവ്, അഖിലേഷ്, രാഹുൽ ഡി എന്നിവരാണ് ഇന്ന് ലക്ഷ്യം കണ്ടത്. ഷകീബ് അർഷലാൽ, മുഹമ്മസ് സഫ്നാദ്, സഞ്ജയ് കൃഷ്ണ എന്നിവരാണ് വയനാടിന്റെ സ്കോറേസ്. സബ്ബായി ഇറങ്ങിയാണ് സഞ്ജയ് കൃഷ്ണ 83ആം മിനുട്ടിൽ വയനാട് എഫ് സിക്ക് സമനില നേടി കൊടുത്തത്.

ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിൽ വൈകുന്നേരം 3.45ന് ഗോകുലം എഫ് സി തൃശ്ശൂരിൽ നിന്നുള്ള എഫ് സി കേരളയെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement