Site icon Fanport

U-18 ഐലീഗിൽ കളത്തിനകത്തും കളത്തിന് പുറത്തും ജയിച്ച് റിയൽ കാശ്മീർ

അണ്ടർ 18 ഐലീഗിൽ ഇന്ന് റിയൽ കാശ്മീറിന്റെ കുട്ടികൾ കളത്തിലും കളത്തിന് പുറത്തും വിജയിച്ചു. ഇന്ന് ഗ്രൂപ്പ് എയിൽ നടന്ന മത്സരത്തിൽ കഹാനി എഫ് സിയെ ആയിരുന്നു റിയൽ കാശ്മീർ തോൽപ്പിച്ചത്. എതിരില്ലാത്ത അഞ്ചു ഗോളുകൾക്കായിരുന്നു കാശ്മീരിന്റെ വിജയം. കാശ്മീരിനായി അതീബ് ശാഫി ഇരട്ടഗോളുകൾ നേടി. ഒപ്പം ജസ്കരൻപ്രീത്, ഇബ്രാഹീം റാഷിദ്, ഹൈദർ എന്നിരംവരും ഇന്ന് ഗോൾ നേടി.

ഈ ജയം റിയൽ കാശ്മീരിനെ പോയന്റ് പട്ടികയിൽ ഒന്നാമതുള്ള മിനേർവയ്ക്ക് എത്തിച്ചു. മൂന്ന് മത്സരം കഴിഞ്ഞപ്പോൾ 7 പോയന്റാണ് റിയൽ കാശ്മീറിന് ഉള്ളത്. പ്ലേ ഓഫ് റൗണ്ടിലെ അവസാന മത്സരത്തിൽ ജനുവരി 23ന് എം എസ് പിയെ ആണ് റിയൽ കാശ്മീർ നേരിടുക. ഇന്ന് വിജയിച്ചതിന് കിട്ടിയ 50000 രൂപയുടെ ബോണസ് ഒരു യുവ ഫുട്ബോൾ താരത്തിന്റെ ചികിത്സാ ഫണ്ടിനായി ദാനം ചെയ്യാൻ കാശ്മീർ തീരുമാനിച്ചു. എഫ് സി ഗന്ദർബാലിന്റെ ഗോൾകീപ്പർ ശബീർ അഹ്മദ് ദാറിന്റെ ചികിത്സയ്ക്കാകും ഈ തുക നൽകുക.

Exit mobile version