അണ്ടർ 18 ഐലീഗ്, മിനേർവ പഞ്ചാബ് ഫൈനലിൽ

- Advertisement -

അണ്ടർ 18 ഐലീഗിൽ മിനേർവ പഞ്ചാബ് ഫൈനലിൽ. ഇ‌ന്ന് രാവിലെ നടന്ന ആദ്യ സെമി പോരാട്ടത്തിൽ എഫ് സി ഗോവയെ തോൽപ്പിച്ചാണ് മിനേർവ പഞ്ചാബ് ഫൈനലിൽ എത്തിയത്. എതിരില്ലാത്ത ഒരു ഗോളിനായിരു‌ന്നു മിനേർവയുടെ വിജയം. കളിയുടെ പതിനാലാം മിനുട്ടിൽ ചോങ്തെയാണ് മിനേർവയ്ക്കായി ഗോൾ നേടിയത്‌. ക്വാർട്ടർ ഫൈനലിലും ചോങ്തെ മിനേർവയ്ക്കായി ഗോൾ നേടിയിരുന്നു.

ക്വാർട്ടറിൽ മോഹൻ ബഗാനെ തോൽപ്പിച്ച് ആയിരുന്നു മിനേർവ സെമിയിൽ എത്തിയത്. ഐസാളും പൂനെ സിറ്റിയും തമ്മിലാണ് രണ്ടാം സെമി നടക്കുന്നത്.

Advertisement