Site icon Fanport

U-18 ഐലീഗ്, ചൈന്നൈ സിറ്റിക്ക് വൻ ജയത്തോടെ തുടക്കം

അണ്ടർ 18 ഐലീഗിന്റെ ചെന്നൈ സോണിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ചെന്നൈ സിറ്റിക്ക് വൻ വിജയം. ഇന്ന് മഹാഗൊണി എഫ് സിയെ നേരിട്ട ചെന്നൈ സിറ്റി എട്ടു ഗോളുകളാണ് മഹാഗൊണി എഫ് സിയുടെ വലയിൽ എത്തിച്ചത്. ഒന്നിനെതിരെ എട്ടു ഗോളുകൾക്കായിരുന്നു ചെന്നൈയുടെ വിജയം. ചെന്നൈ സിറ്റിക്കായി മുഖിലേശ്വരൻ നാലു ഗോളുകൾ നേടി. വിനീത് കുമാർ മൂന്ന് ഗോളുകളും നേടി. യോഗേഷ് ആണ് ബാക്കി ഒരു ഗോൾ നേടിയത്.

ജയത്തോടെ അഞ്ചു ടീമുള്ള ഗ്രൂപ്പിൽ ചെന്നൈ സിറ്റി ഒന്നാമത് എത്തി. ഇനി ഒക്ടോബർ 22ന് രാമൻ വിജയൻ സ്കൂളിനെതിരെ ആണ് ചെന്മൈ സിറ്റിയുടെ മത്സരം.

Exit mobile version