Site icon Fanport

U-18 ഐലീഗ്, അമൻ ഛേത്രിക്ക് ഹാട്രിക്ക്, ചെന്നൈയിന് വൻ ജയം

അണ്ടർ 18 ഐലീഗിന്റെ ചെന്നൈ സോണിലെ മത്സരത്തിൽ ചെന്നൈയിന് വൻ വിജയം. ഇന്ന് മഹാഗൊണി എഫ് സിയെ നേരിട്ട ചെന്നൈയിൻ എതിരില്ലാത്ത ഒമ്പതു ഗോളുകൾക്കാണ് വിജയിച്ചത്. ഇന്ത്യൻ അണ്ടർ 17 ടീമിന്റെ ഭാഗമായിരുന്ന അമൻ ഛേത്രിയുടെ ഹാടിക്കാണ് ചെന്നൈയിന് ഇത്ര വലിയ വിജയം നൽകിയത്.

അമന്റെ ഹാട്രിക്കിന് പുറമെ ഹർഷ് ബാർത്വാൽ ഇരട്ട ഗോളുകളും നേടി. മലയാളി താരം അജിൻ ടോമും ചെന്നൈയിനായി ഇന്ന് ഗോൾ നേടി. വിജയ് തംഗവേൽ, ജ്യോസന സിംഗ്, ജയ റുബൻ എന്നിവരാണ് മറ്റു സ്കോറേഴ്സ്. ജയത്തോടെ അഞ്ചു ടീമുള്ള ഗ്രൂപ്പിൽ ചെന്നൈയിൻ ഒന്നാമത് എത്തി. മൂന്ന് മത്സരങ്ങളിൽ നിന്നായി ഏഴു പോയന്റാണ് ചെന്നൈയിന് ഉള്ളത്.

Exit mobile version