അവസാന നിമിഷം ഇരട്ടഗോൾ, നാടകീയ വിജയവുമായി റിയൽ കാശ്മീർ

സെക്കൻഡ് ഡിവിഷൻ ഫൈനൽ റൗണ്ടിലെ രണ്ടാം മത്സരത്തിനും നാടകീയ അന്ത്യം. ഓസോൺ എഫ് സിയും റിയൽ കാശ്മീരും നേർക്കുനേർ വന്നപ്പോഴാണ് അവിസ്മരണീയ വിജയം റിയൽ കാശ്മീർ സ്വന്തമാക്കിയത്. 89ആം മിനുട്ട് വരെ‌ 1-2 എന്ന സ്കോറിന് പിറകിലായിരുന്ന റിയൽ കാശ്മീരി അവസാന നിമിഷങ്ങളിൽ നേടിയ രണ്ടു ഗോളുകളോടെ 3-2ന്റെ വിജയം സ്വന്തമാക്കുകയായിരുന്നു.

കൊവസി യാവൊ, റിത്വിക് കുമാർ, നദോങ് ബൂട്ടിയ എന്നിവരാണ് കാശ്മീരിനായി ഗോളുകൾ നേടിയത്. സബീതും റൊബേർട്ട് ഡിസൂസയുമാണ് ഒസോണിന്റെ സ്കോറേഴ്സ്. ഇന്ന നടന്ന ആദ്യ മത്സരത്തിൽ ഹിന്ദുസ്ഥാൻ എഫ് സിയും ഇഞ്ച്വറി ടൈം ഗോളിലായിരുന്നു വിജയിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial