Site icon Fanport

വിജയവുമായി ട്രാവുവും ആദ്യ ആറിൽ

ഐലീഗിലെ ആദ്യ ആറിൽ ട്രാവുവും ഉണ്ടാകും. ഇന്ന് നടന്ന അവരുടെ ആദ്യ ഘട്ടത്തിലെ അവസാന മത്സരത്തിൽ സുദേവ എഫ് സിയെ തോൽപ്പിച്ച് കൊണ്ടാണ് ട്രാവു ടോപ് 6 ഉറപ്പിച്ചത്. രണ്ട് തവണ പിറകിൽ പോയിട്ടും തളരാതെ പൊരുതിയ ട്രാവു 3-2 എന്ന സ്കോറിനാണ് വിജയിച്ചത്. 17ആം മിനുട്ടിൽ വില്യം ആണ് സുദേവയ്ക്ക് ലീഡ് നൽകിയത്. ഇതിന് 36ആം മിനുട്ടിൽ ബിദ്യാസാഗർ മറുപടി നൽകി.

മികച്ച ഫോമിൽ ഉള്ള ബിദ്യാസാഗറിന്റെ ലീഗിലെ അഞ്ചാം ഗോളായിരുന്നു ഇത്. ഈ ഗോളിൻ. 41ആം മിനുട്ടിൽ തിരിച്ചടി നൽകി കൊണ്ട് സുദേവ വീണ്ടും ലീഡിൽ എത്തി. സുബോ പോളിന്റെ വകയായിരുന്നു ഗോൾ. രണ്ടാം പകുതിയിൽ 54ആം മിനുട്ടിൽ ഫൽഗുനി സിംഗ് ട്രാവുവിന് വീണ്ടും സമനില നൽകി. പിന്നീട് 82ആം മിനുട്ടിൽ വിദേശ താരം ടർസ്നോവ് വിജയ ഗോളും
നേടി. വിജയത്തോടെ 10 മത്സരങ്ങളിൽ 16 പോയിന്റുമായി ട്രാവു മൂന്നാമത് നിൽക്കുകയാണ്.

ഇനി ട്രാവു രണ്ടാം ഘട്ടത്തിൽ ടോപ് 6 ടീമുകളുമയി ഏറ്റുമുട്ടും. അതിനു ശേഷഹമാകും ലീഗ് വിജയികളെ തീരുമാനിക്കുക. 11 പോയിന്റുള്ള സുദേവ എട്ടാമതാണ് ഉള്ളത്. റിലഗേഷൻ ബാറ്റിലിൽ ആകും ഇനി സുദേവ കളിക്കുക. സുദേവക്ക് ആദ്യ സീസൺ ആയതു കൊണ്ട് റിലഗേഷൻ ഉണ്ടാവില്ല.

Exit mobile version