Site icon Fanport

പഞ്ചാബിനെയും വീഴ്ത്തി ട്രാവു മുന്നോട്ട്

ഐലീഗ് കിരീട പോരാട്ടത്തിൽ ചർച്ചിൽ ബ്രദേഴ്സിനു മേൽ സമ്മർദ്സം വർധിപ്പിച്ച് ട്രാവു. ഇന്ന് രണ്ടാം ഘട്ടത്തിലെ മൂന്നാം മത്സരത്തിലും ട്രാവു വിജയം നേടി. ഇന്ന് നടന്ന മത്സരത്തിൽ പഞ്ചാബിനെ ആണ് ട്രാവു തോൽപ്പിച്ചത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ട്രാവുവിന്റെ വിജയം. ഒരു മനോഹര ഫ്രീകിക്കിൽ നിന്ന് ടർസ്നോവ് ആണ് ട്രാവുവിന്റെ ഗോൾ നേടിയത്. 81ആം മിനുട്ടിൽ ആയിരുന്നു ഗോൾ.

ഈ ഗോളിന് തൊട്ടു മുമ്പ് പഞ്ചാബ് താരം ഇർഷാദ് ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോയത് ട്രാവുവിന് കാര്യങ്ങൾ എളുപ്പമാക്കി. വിജയത്തോടെ 123 മത്സരങ്ങളിൽ 25 പോയിന്റുമായി ട്രാവു ലീഗിൽ രണ്ടാം സ്ഥാനത്ത് നിൽക്കുകയാണ്. ഒന്നാമതുള്ള ചർച്ചിലിനും 25 പോയിന്റാണ്. ചർച്ചിൽ ഒരു മത്സരം കുറവാണ് കളിച്ചത്.

Exit mobile version