നെറോക ട്രാവു മത്സരം സമനിലയിൽ

20210116 021725
- Advertisement -

ഐലീഗിലെ നെറോകയുടെ ആദ്യ മത്സരം സമനിലയിൽ. ഇന്നലെ നടന്ന ഇംഫാൽ ഡാർബിയിൽ നെറോകയും ട്രാവുവും സമനിലയിൽ ആണ് പിരിഞ്ഞത്. 1-1 എന്ന സ്കോറിലാണ് മത്സരം അവസാനിച്ചത്. ആദ്യ 15 മിനുട്ടിൽ ആണ് കളിയിലെ രണ്ടു ഗോളുകളും പിറന്നത്. പത്താം മിനുട്ടിൽ വരുൺ തക്ചോമിലൂടെ നെറോക ആണ് ആദ്യ ഗോൾ നേടിയത്. എന്നാൽ ഈ ലീഡ് 5 മിനുട്ട് മാത്രമെ നീണ്ടു നിന്നുള്ളൂ. ഒരു കോർണറിൽ നിന്ന് ജോസഫ് ആണ് സമനില ഗോൾ ട്രാവുവിന് വേണ്ടി നേടിയത്. ഈ ഗോളിന് ശേഷം അവസരങ്ങൾ വന്നെങ്കിലും ഗോളൊന്നും പിന്നെ പിറന്നില്ല. രണ്ട് മത്സരങ്ങളിൽ രണ്ട് സമനിലയുമായി ട്രാവു ലീഗിൽ എട്ടാമതും ഒരു സമനില സമ്പാദ്യമായുള്ള നെറോക എട്ടാമതും ആണ് ഉള്ളത്.

Advertisement