ബിദ്യാസാഗറിന് ഹാട്രിക്ക്, ട്രാവുവിന് രണ്ടാം ഘട്ടത്തിൽ വിജയ തുടക്കം

20210305 184259
Credit: Twitter
- Advertisement -

ഐലീഗ് രണ്ടാം ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ട്രാവുവിന് വൻ വിജയം. ഇന്ന് നടന്ന മത്സരത്തിൽ മൊഹമ്മദൻസിനെതിരെ വലിയ മാർജിനിൽ തന്നെ ട്രാവു തോൽപ്പിച്ചു. ബിദ്യാസാഗറിന്റെ ഹാട്രിക്കിന്റെ മികവിൽ എതിരില്ലാത്ത നാലു ഗോളുകൾക്കായിരുന്നു ട്രാവുവിന്റെ വിജയം. 39, 42, 65 മിനുട്ടുകളിൽ ആയിരുന്നു ബിദ്യാസാഗറിന്റെ ഹാട്രിക്ക്‌.

മികച്ച ഫോമിൽ ഉള്ള ബിദ്യാസാഗറിന് ഇതോടെ ലീഗിൽ എട്ടു ഗോളുകളായി. അവസാന മൂന്ന് മത്സരങ്ങളിൽ നിന്ന് മാത്രം ആറു ഗോളുകളാണ് യുവതാരം നേടിയത്‌. കൊൻസം ഫൽഗുനി സിങാണ് ട്രാവുവിന്റെ മറ്റൊരു സ്കോറർ. വിജയത്തോടെ 11 മത്സരങ്ങളിൽ 19 പോയിന്റുമായി ട്രാവു ലീഗിൽ രണ്ടാം സ്ഥാനത്തേക്ക് മുന്നേറി.

Advertisement