Site icon Fanport

സെക്കൻഡ് ഡിവിഷൻ, ലോൺസ്റ്റാർ കാശ്മീരിനെതിരെ TRAUവിന് വിജയം

സെക്കൻഡ് ഡിവിഷൻ ഐലീഗിന്റെ ഫൈനൽ റൗണ്ടിൽ ഇന്ന് നടന്ന മത്സരത്തിൽ ട്രാവുവിന് വിജയം. ലോൺസ്റ്റാർ കാശ്മീരിനെയാണ് ഏകപക്ഷീയമായ മത്സരത്തിൽ ട്രാവു പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ നാലു ഗോളുകളുടെ വമ്പൻ വിജയം തന്നെ ആയിരുന്നു ട്രാവു നേടിയത്. ട്രാവുവിനായി ജോസഫ് ഇരട്ട ഗോളുകൾ നേടി. പ്രിൻസും നവോചയുമാണ് മറ്റു സ്കോറേഴ്സ്.

ഈ വിജയത്തോടെ രണ്ട് മത്സരങ്ങളിൽ 6 പോയന്റുമായി ട്രാവു ലീഗിൽ ഒന്നാമത് എത്തി. മൂന്ന് പോയന്റുമായി ഓസോൺ എഫ് സിയാണ് രണ്ടാമതുള്ളത്. ലീഗിൽ ഒര് ടീമിന് ആകെ 6 മത്സരങ്ങളുണ്ട്.

Exit mobile version