സെക്കൻഡ് ഡിവിഷൻ ട്രാവു കിരീടം ഉയർത്തി, ഐലീഗിലേക്ക് പ്രൊമോഷൻ!!

സെക്കൻഡ് ഡിവിഷനിൽ കിരീടം ഉയർത്തി ട്രാവു. സെക്കൻഡ് ഡിവിഷൻ ഐലീഗിന്റെ ഫൈനൽ റൗണ്ടിൽ ഇന്ന് നടന്ന മത്സരവും വിജയിച്ചതോടെയാണ് ട്രാവു ചാമ്പ്യന്മാരായത്. ഇന്ന് നടന്ന മത്സരത്തിൽ ഓസോണിനെ തോൽപ്പിച്ചാണ് ട്രാവു സെക്കൻഡ് ഡിവിഷൻ കിരീടവും ഒപ്പം ഐ ലീഗിലേക്ക് പ്രൊമോഷനും നേടിയത്.

ആവേശകരമായ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ട്രാവു ജയിച്ചത്. പ്രിൻസ്വിലും, ജോസഫുമാണ് ട്രാവുവിനായി ഗോളുകൾ നേടിയത്. ലീഗിലെ പ്രിൻസ്വിലിന്റെ പതിനൊന്നാം ഗോളും ജോസഫിന്റെ എട്ടാം ഗോളുമാണിത്‌. ട്രാവുവിന്റെ തുടർച്ചയായ അഞ്ചാം വിജയമാണിത്. ഈ വിജയത്തോടെ 15 പോയന്റുമായി ലീഗിൽ ഒന്നാമത് തന്നെ ഫിനിഷ് ചെയ്യുമെന്ന് ട്രാവു ഉറപ്പാക്കി. ഇനിയും ഒരു റൗണ്ട് ശേഷിക്കയെ ആണ് ട്രാവു ലീഗ് ജയിച്ചത്. 10 പോയന്റുള്ള ചിങ വെംഗ് 10 പോയന്റുമായി രണ്ടാമത് ഉണ്ടെങ്കിലും അവസാന മത്സരം വിജയിച്ചാൽ പോലും ചിംഗ വെംഗിന് ട്രാവുവിന് ഒപ്പമെത്താൻ ആവില്ല.