ഗോകുലത്തിന്റെ ടിക്കറ്റ് വില്പ്പന തുടങ്ങി, സ്ത്രീകൾക്ക് സൗജന്യം, വിദ്യാർത്ഥികൾക്ക് 30 രൂപ മാത്രം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ ലീഗ് സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ അവസാന ഒരുക്കവും നടത്തുകയാണ് കേരളത്തിന്റെ ഏക ക്ലബായ ഗോകുലം കേരള. ഈ സീസണായുള്ള ഹോം മത്സരങ്ങളുടെ ടിക്കറ്റുകൾ ഗോകുലം വില്പന ആരംഭിച്ചു കഴിഞ്ഞു. ഇന്മ് മുതൽ ഗോകുലത്തിന്റെ കോഴിക്കോടും മലപ്പുറത്തുമുള്ള ഓഫീസുകൾ വഴി ടിക്കറ്റുകൾ വാങ്ങാം. മത്സര ദിവസം സ്റ്റേഡിയത്തിന് പുറത്തും ടിക്കറ്റ് വിൽപ്പനയുണ്ടാകും.

നവംബർ 30നാണ് ഗോകുലത്തിന്റെ ലീഗിലെ ആദ്യ മത്സരം. കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന മത്സരത്തിൽ ഗോകുലം കേരള എഫ് സി നെരോക എഫ് സിയെ ആണ് നേരിടുക. ഇത്തവണ സ്ത്രീകൾക്ക് ഗ്യാലറി പ്രവേശനം സൗജന്യമാക്കാൻ ആണ് ഗോകുലം കേരള എഫ് സി തീരുമാനിച്ചിരിക്കുന്നത്. വിദ്യാർത്ഥികൾക്ക് കഴിഞ്ഞ സീസൺ പോലെ ഈ സീസണിലും ടിക്കറ്റ് നിരക്കിൽ ഇളവുണ്ടാകും. വിദ്യാർത്ഥികൾക്ക് 30 രൂപ മാത്രമെ ഗ്യാലറി ടിക്കറ്റിന് നൽകേണ്ടതുള്ളൂ.

ടിക്കറ്റുകളുടെ നിരക്ക്:

VIP Season Ticket – Rs 750
Gallery season ticket – Rs 350
VIP Ticket – Rs 100
VVIP Ticket – Rs 200
Gallery Ticket – Rs 50