ഐലീഗിൽ ഒരു റൗണ്ട് മത്സരം ബാക്കി, കിരീടം നാലിൽ ഏതു ടീമിനും, ഇതാവണം ലീഗ്!!

- Advertisement -

ഐ ലീഗ് അതിന്റെ എക്കാലത്തേയും മികച്ച ഫിനിഷിലേക്ക് പോവുകയാണ്. ഇനി ശേഷിക്കുന്നത് ഒരു റൗണ്ട് മത്സരങ്ങൾ. നാലു ടീമുകൾ. അവരിൽ ആർക്കും ഇത്തവണത്തെ ലീഗ് ചാമ്പ്യന്മാരാകാം. ലീഗിൽ ഇപ്പോൾ പോയന്റ് നില ഇങ്ങനെ

മിനേർവ പഞ്ചാബ് 32
നെറോക 31
മോഹൻ ബഗാൻ 30
ഈസ്റ്റ് ബംഗാൾ 30

ഈ നാലു ടീമുകൾ കളിക്കുന്ന മൂന്ന് ലീഗ് മത്സരങ്ങളാകും കിരീടം ആർക്കെന്നു വിധി എഴുതുക. അവസാന റൗണ്ടിലെ മത്സരങ്ങൾ

ഈസ്റ്റ് ബംഗാൾ vs നെറോക
മിനേർവ പഞ്ചാബ് vs ചർച്ചിൽ ബ്രദേഴ്സ്
ഗോകുലം vs മോഹൻ ബഗാൻ

മിനേർവ പഞ്ചാബ് വിജയിക്കാതിരിക്കുകയും ഈസ്റ്റ് ബംഗാളും മോഹൻ ബഗാനും വിജയിക്കുകയും ചെയ്താൽ ലീഗ് അവസാനിക്കുക മൂന്നു ടീമുകളും 33 പോയന്റ് എന്ന നിലയിലാകും. അങ്ങനെ വരികയാണെങ്കിൽ മൂന്ന് ടീമുകളും തമ്മിലുള്ള ഹെഡ് ടു ഹെഡാണ് ഐലീഗിൽ നോക്കുക. അതിൽ മോഹൻ ബഗാനാണ് മുൻ തൂക്കം.

മിനേർവാ പഞ്ചാബ് വിജയിക്കാതിരിക്കുകയും നെറോക വിജയിക്കുകയും ചെയ്താൽ കപ്പ് കന്നി ഐലീഗുകാരായ നെറോകയ്ക്കു പോകും. മോഹൻ ബഗാനു ഈസ്റ്റ് ബംഗാളും മാത്രമാണ് ജയിക്കുന്നത് എങ്കിൽ ഹെഡ് ടു ഹെഡിന്റെ മികവിൽ കിരീടം ബഗാനിലേക്ക് പോകും. ബഗാന്റെ എതിരാളികളായ ഗോകുലത്ത് സൂപ്പർ യോഗ്യത ഉറപ്പിക്കാൻ ജയിക്കണം എന്നുള്ളതും, മിനേർവയുടെ എതിരാളികൽ ചർച്ചിലിന് റിലഗേഷൻ മറികടക്കാൻ ജയം വേണമെന്നതും കിരീത്തിന്റെ കാര്യം പ്രവചിക്കാൻ കഴിയാത്ത തലത്തിലാക്കുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement