ഐലീഗിനെ ഒതുക്കാൻ ഒരുങ്ങി സ്റ്റാർ സ്പോർട്സ്, പണി കിട്ടുക ഗോകുലം കേരളയ്ക്ക്

- Advertisement -

ഐലീഗിന് പുതിയ വർഷത്തിൽ സ്റ്റാർ സ്പോർട്സ് നൽകാൻ പോകുന്നത് അത്ര നല്ല വാർത്തയല്ല. 2019ൽ ഐലീഗിനെ ഒതുക്കാൻ തന്നെ തീരുമാനിച്ചിരിക്കുകയാണ് സ്റ്റാർ സ്പോർട്സ്. അടുത്ത വർഷം നടക്കുന്ന ഐലീഗിലെ മത്സരങ്ങളിൽ പലതും ടെലികാസ്റ്റ് ചെയ്യേണ്ടതില്ല എന്നാണ് പുതിയ തീരുമാനം. ഇനി വെറും 30 മത്സെരങ്ങൾ മാത്രമെ സ്റ്റാർ സ്പോർട്സ് പ്രക്ഷേപണം ചെയ്യുകയുള്ളൂ.

110 മത്സരങ്ങളാണ് ഐ ലീഗ് സീസണിൽ ആകെ ഉള്ളത്. അതിൽ 80 മത്സരങ്ങൾ മാത്രമെ ഫുട്ബോൾ പ്രേമികൾക്ക് കാണാൻ കഴിയുകയുള്ളൂ എന്ന് ചുരുക്കം. ഈ നീക്കം കാരണം ഏറ്റവും കൂടുതൽ കഷ്ടപ്പെടുക ഗോകുലം കേരള എഫ് സിയുടെ ആരാധകർ ആവും. ഗോകുലത്തിന്റെ വെറും മൂന്ന് മത്സരങ്ങൾ മാത്രമെ ഇനി സ്റ്റാർ സ്പോർട്സ് ടെലികാസ്റ്റ് ചെയ്യുകയുള്ളൂ‌. 11 മത്സരങ്ങൾ ഇനിയും ഗോകുലത്തിന് സീസണിൽ ബാക്കിയുണ്ട് അപ്പോഴാണ് ഈ അവസ്ഥ.

ഐലീഗിന് കൂടുതൽ ജനപ്രീതി ലഭിക്കുന്നതിൽ പലർക്കും ഉള്ള ബുദ്ധിമുട്ടാണ് സ്റ്റാർ സ്പോർട്സിന്റെ ഈ നീക്കത്തിന് പിറകിൽ എന്നാണ് ഫുട്ബോൾ നിരീക്ഷകർ പറയുന്നത്.

Advertisement