മിഡ്‌ഫീൽഡർ സൂരജ് റാവത്ത് ശ്രീനിധി എഫ് സിയിൽ

പുതിയ ഐ-ലീഗ് ടീമായ ശ്രീനിഡി ഡെക്കാൻ ഫുട്ബോൾ ക്ലബ് ഒരു സൈനിംഗ് കൂടെ പൂർത്തിയാക്കി. 22കാരനായ മിഡ്ഫീൽഡർ സൂരജ് റാവത്തിനെ ആണ് ക്ലബ് സൈൻ ചെയ്തത്. കഴിഞ്ഞ സീസണിൽ മുഹമ്മദൻ എസ്‌സിക്ക് വേണ്ടി കളിച്ച താരമാണ് സൂരജ്‌.

റോയൽ വാഹിംഗ്ഡോയിലൂടെ വളർന്നു വന്ന സൂരജ് മുമ്പ് കേരള ബ്ലാസ്റ്റേഴ്സ് റിസർവ് ടീമിനായി കളിക്കുകയും പിന്നീട് കേരള ബ്ലാസ്റ്റേഴ്സ് സീനിയർ ടീമിന്റെ ഭാഗമാവുകയും ചെയ്തിട്ടുണ്ട്‌. ഇന്ത്യൻ ആരോസിനായും സൂരജ് കളിച്ചിട്ടുണ്ട്. 

Exit mobile version