സൂപ്പർ കപ്പ് കളിക്കാത്തതിന് ലഭിച്ച പിഴ അടക്കില്ലെന്ന് ഐലീഗ് ക്ലബുകൾ

സൂപ്പർ കപ്പ് ബഹിഷ്കരിച്ച ഐലീഗ് ക്ലബുകൾക്ക് എതിരായ എ ഐ എഫ് എഫിന്റെ നടപടി അംഗീകരിക്കില്ല എന്ന് ഐ ലീഗ് ക്ലബുകൾ. എ ഐ എഫ് എഫ് പുതുതായി വർധിപ്പിച്ച ഫൈൻ അടക്കില്ല എന്നാണ് ക്ലബുകളുടെ തീരുമാനം. തങ്ങൾക്ക് അനുകൂലമായ വിധി വരുന്നത് വരെ എ ഐ എഫ് എഫിന്റെ തീരുമാനം ക്ലബുകൾ അംഗീകരിക്കില്ല.

സൂപ്പർ കപ്പ് ബഹിഷ്കരിച്ചവർക്ക് എതിരെ ആദ്യം 10 ലക്ഷം രൂപ പിഴ എ ഐ എഫ് എഫ് ചുമത്തിയിരുന്നു. അത് കുറഞ്ഞ് പോയി എന്ന് പറഞ്ഞ് പിഴ 27 ലക്ഷം കൂടെ വർധിപ്പിച്ചതാണ് ഐലീഗ് ക്ലബുകളെ ഇപ്പോൾ പ്രതിസന്ധിയിൽ ആക്കിയിരിക്കിന്നത്. ഈ നടഒഅടിക്കെതിരെ കോടതിയെ സമീപിക്കാനും ഐലീഗ് ക്ലബുകൾ തീരുമാനിച്ചിരുന്നു.

കേരള ക്ലബായ ഗോകുലം കേരള എഫ് സി, ഐസാൾ എഫ് സി, മിനേർവ പഞ്ചാബ്, നേരോക, ചർച്ചിൽ ബ്രദേഴ്സ്, ഈസ്റ്റ് ബംഗ എന്നീ ക്ലബുകളാണ് പിഴ അടക്കേണ്ടത്. ടൂർണമെന്റിൽ പേരോ ടീമോ രജിസ്റ്റർ ചെയ്യാത്തതിനാൽ മോഹൻ ബഗാനെതിരെ നടപടി ഉണ്ടായില്ല. റിയൽ കാശ്മീർ, ചെന്നൈ സിറ്റി, ഇന്ത്യൻ ആരോസ് എന്നീ ഐലീഗ് ക്ലബുകൾ മാത്രമായിരുന്നു സൂപ്പർ കപ്പിൽ കളിച്ചത്.