Site icon Fanport

വി പി സുഹൈറിന് ഗോൾ, മോഹൻ ബഗാൻ ചർച്ചിലിനെയും വീഴ്ത്തി

ഐലീഗിലെ കിരീടത്തിലേക്ക് ഉള്ള കുതിപ്പ് തുടരുകയാണ് മോഹൻ ബഗാൻ. ഇന്ന് ഗോവയിലും ബഗാൻ വിജയം തുടർന്നു. ഗോവൻ ക്ലബായ ചർച്ചിൽ ബ്രദേഴ്സിനെ നേരിട്ട ബഗാൻ മൂന്ന് ഗോളുകളാണ് അടിച്ചു കൂട്ടിയത്. എതിരില്ലാത്ത മൂന്ന് ഗോളുകളുടെ വൻ വിജയവും ബഗാൻ സ്വന്തമാക്കി. ഗോളുമായി മലയാളി താരം വി പി സുഹൈർ ഇന്ന് തിളങ്ങി. കഴിഞ്ഞ മത്സരത്തിൽ അസിസ്റ്റ് നൽകാനും സുഹൈറിനായിരുന്നു.

ഇന്ന് മത്സരത്തിന്റെ 51ആം മിനുട്ടിൽ ആയിരുന്നു സുഹൈറിന്റെ ഗോൾ. മത്സരത്തിന്റെ ആറാം മിനുട്ടിൽ ബാബയും 56ആം മിനുട്ടിൽ ടർസിനോവും ആണ് മറ്റു ഗോളുകൾ നേടിയത്. കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് ലോണിൽ ബഗാനിൽ കളിക്കുന്ന നഗ്ഡൊമ്പ നവോറം ഒരു അസിസ്റ്റുമായി ഇന്ന് തിളങ്ങി. ഈ വിജയത്തോടെ മോഹൻ ബഗാന് ലീഗിൽ 13 മത്സരങ്ങളിൽ നിന്ന് 32 പോയന്റായി. 12 മത്സരങ്ങളിൽ 19 പോയന്റുമായി ചർച്ചിൽ ബ്രദേഴ്സ് മൂന്നാമതാണ് ഉള്ളത്.

Exit mobile version